
നിലം നികത്തിയെന്നുപറഞ്ഞ് വില്ലേജ്ഓഫീസർ പിടിച്ചെടുത്ത ടിപ്പർ നിയമ പോരാട്ടത്തിലൂടെ ഉടമക്ക് തിരിച്ചു കിട്ടി: വില്ലേജ് ഓഫിസറിൽ നിന്ന് നഷ്ടപരിഹാരം കിട്ടാനായി വീണ്ടും കോടതിയിലേക്ക്: സംഭവം കുമരകത്ത്:
സ്വന്തം ലേഖകൻ
കുമരകം:. അനധികൃതമായി പിടിച്ചെടുത്ത ടിപ്പർ വിട്ടു കൊടുക്കാൻ കോടതി ഉത്തര വായി . നിലം നികത്താൻ മണ്ണടിച്ചുവെന്നാരോപിച്ച് പിടി ച്ചെടുത്ത ടിപ്പർ കുമരകം ഇളംകുറ്റ് ഇ.സി ദിലീപ് കുമാർ നാലുവർഷം നീണ്ട നിയമ പോരാട്ടത്തിലൂടെയാണ് തന്റെ വാഹനം സ്റ്റേഷനിൽ നിന്നും തിരിച്ചെടുത്തത്.
. 2019 മെയ് മാസത്തിലായിരുന്നു സംഭവം സുഹൃത്തിന്റെ പുരയിടത്തിൽ കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ ഈ വാഹനത്തിൽ ഇറക്കിയിരുന്നു. പിന്നീട് വാഹനം അറ്റകുറ്റപ്പണികൾക്കായി കുമരകത്ത് തന്നെയുള്ള വർക്ക് ഷോപ്പിൽ കൊണ്ടിട്ടു. വർക്ക് ഷാേപ്പിൽ നിന്നുമാണ് അന്നത്തെ വില്ലേജ് ഓഫീസർ ആയിരുന്ന തോമസ്കുട്ടി വാഹനം കസ്റ്റഡിയിൽ എടുത്തതെന്നാണ് ഉടമ പറയുന്നത്. വില്ലേജ് ഓഫീസർ തന്നെ വാഹനമോടിച്ച് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് റിപ്പോർട്ട് കലക്ടർക്ക് കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം വിട്ടു കിട്ടുന്നതിനായി റവന്യൂ വകുപ്പിനെ സമീപിച്ച ഉടമയോട് മൂന്നു ലക്ഷo രൂപ പിഴ അടയ്ക്കണം എന്നാണ് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടത്. തുടർന്ന് ടിപ്പർ ഉടമ കോടതിയെ സമീപിച്ചു. താൻ പാടത്ത് മണ്ണടിച്ചിട്ടില്ലെന്നും പുരയിടത്തിലാണ് കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ ഇറക്കിയത് എന്നും അനധികൃതമായാണ് വില്ലേജ് ഓഫീസർ വാഹനം പിടിച്ചെടുത്തെന്നും ആയിരുന്നു ഉടമയുടെ വാദം. ഒടുവിൽ വാഹനം നിരുപാധികം വിട്ടുകൊടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
നാലുവർഷം വെയിലും മഴയും ഏറ്റു കിടന്ന ടിപ്പർ തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു ഏഴു ലക്ഷം രൂപ തനിക്ക് നഷ്ടമുണ്ടായതായി ദിലീപ് കുമാർ പറയുന്നു. അനധികൃതമായി വാഹനം പിടിച്ചെടുത്ത് നശിപ്പിച്ച വില്ലേജ് ഓഫീസർക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടികൾക്ക് ഒരുങ്ങുകയാണ് വാഹന ഉടമ.