video
play-sharp-fill

മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ച സംഭവം ; റോഡിന്‍റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടം കാരണം ; പ്രതിഷേധവുമായി നാട്ടുകാര്‍.

മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ച സംഭവം ; റോഡിന്‍റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടം കാരണം ; പ്രതിഷേധവുമായി നാട്ടുകാര്‍.

Spread the love

 

മലപ്പുറം : അരീക്കോട്-മഞ്ചേരി റോഡ് ഉപരോധിച്ചു. റോഡിന്‍റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകട കാരണമെന്ന് ആരോപിച്ചായിരുന്നു ഉപരോധം.പിന്നീട് ഏറനാട് തഹസില്‍ദാറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഉപരോധം താത്ക്കാലികമായി പിന്‍വലിച്ചു.

 

 

 

 

കെഎസ്ഡിപി അധികൃതരുമായി നാട്ടുകാരും തഹസില്‍ദാറും ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം കെെക്കാള്ളാം എന്ന വ്യവസ്ഥയിലാണ് ഉപരോധം പിന്‍വലിച്ചത്. ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വരുംദിവസം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സമരത്തിനിറങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

 

 

 

കഴിഞ്ഞദിവസമാണ് മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ രണ്ട് കുട്ടികളും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചത്. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, യാത്രക്കാരായ മുഹ്‌സിന, തസ്‌നീമ (28), തസ്‌നീമയുടെ മകള്‍ മോളി (ഏഴ്) റൈസ (മൂന്ന്) എന്നിവരാണ് മരിച്ചത്.അതേ സമയം, അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം ആയിരിക്കും ഖബറടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group