കോട്ടയം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റിനെതിരേ പ്രതിഷേധിച്ച കേസ്: കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റും സെക്രട്ടറിയും അടക്കം 29 അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഹാജരായി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മജിസ്‌ട്രേറ്റിനെതിരേ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റും സെക്രട്ടറിയും അടക്കമുള്ള 29 അഭിഭാഷകര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി.

കോട്ടയം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റിനെതിരേ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ക്രിമിനല്‍ കോടതിയലക്ഷ്യ കേസിലാണ് ഇവര്‍ ഹാജരായത്. എതിര്‍കക്ഷികളോട് സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ച കോടതി കേസ് 2024 ജനുവരി 10ന് പരിഗണിക്കാന്‍ മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാനായി വ്യാജരേഖ ഹാജരാക്കിയെന്ന ആരോപണത്തില്‍ പ്രതിയുടെ അഭിഭാഷകനെതിരേ കേസെടുക്കാന്‍ കോട്ടയം മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്.

പ്രതിഷേധത്തിന്‍റെയും മുദ്രാവാക്യം വിളിയുടെയും ദൃശ്യങ്ങളും മജിസ്‌ട്രേറ്റ് നല്‍കിയ റിപ്പോര്‍ട്ടും പരിഗണിച്ച ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ബെഞ്ച് കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു.