
കോട്ടയം : ഗുണനിലവാരമില്ലാത്ത അരി. അന്വേഷണത്തിന് മന്ത്രി ജി.ആര്.അനില്‍ നിര്‍ദേശം നല്കി. 20 ചാക്ക് അരിയില്‍ ഈര്‍പ്പമുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇത് മാറ്റി നല്കാൻ നിര്‍ദ്ദേശം നല്കി. ഇങ്ങനെ സംഭവിക്കാനിടയായ സാഹചര്യം പരിശോധിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ ഉചിതമായ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന വ്യാപകമായി റേഷൻ കടകളില്‍ വിതരണം ചെയ്യുന്ന അരിയുടെ ഗുണപരിശോധന ഊര്‍ജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.


