നവകേരളസദസ് പത്തനംതിട്ട ജില്ലയിലേക്ക് …; നവകേരള സദസിനെ വരവേല്‍ക്കാൻ ഒരുങ്ങി തിരുവല്ല ; ഉച്ചയ്ക്കുശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ് ; നിയന്ത്രണങ്ങൾ ഇപ്രകാരം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവല്ല : മുഖ്യമന്ത്രിയും എല്ലാമന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനെ വരവേല്‍ക്കാൻ തിരുവല്ല ഒരുങ്ങി. കാല്‍ലക്ഷം പേര്‍ പങ്കെടുക്കുന്ന സദസ് ചരിത്ര സംഭവമാക്കാനുള്ള എല്ലാഒരുക്കങ്ങളും പൂര്‍ത്തിയായി.

എസ്.സി.എസ് സ്കൂള്‍ ഗ്രൗണ്ടില്‍ കൂറ്റൻ പന്തലിന്റെയും വേദിയുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സദസിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാൻ 20 കൗണ്ടറുകള്‍ വേദിയുടെ ഇടതുഭാഗത്തായി ക്രമീകരിച്ചിട്ടുണ്ട്. രണ്ടുകൗണ്ടറുകള്‍ വീതം സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാക്കി 14 കൗണ്ടറുകളില്‍ ജനറല്‍ വിഭാഗത്തിനും നിവേദനങ്ങള്‍ നല്‍കാം. 2.30ന് നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. 3ന് കലാപരിപാടികള്‍ ആരംഭിക്കും. 5 ന് മന്ത്രിസഭാംഗങ്ങള്‍ എത്തി സദസ് ആരംഭിക്കും. 6 ന് മുഖ്യമന്ത്രി പിണറായി വിജയനും എല്ലാ മന്ത്രിമാരും വേദിയിലെത്തി ജനങ്ങളോട് സംവദിക്കും. ജില്ലാകളക്ടര്‍ പി.ഷിബു, മാത്യു ടി.തോമസ് എം.എല്‍.എ, സബ് കളക്ടടര്‍ സഫ്ന നസറുദീൻ എന്നിവരുടെ നേതൃത്വത്തില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.

ഉച്ചയ്ക്കുശേഷം ഗതാഗത നിയന്ത്രണം

നവകേരള സദസിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്കുശേഷം ഗതാഗത ക്രമീകരണങ്ങളും പാര്‍ക്കിംഗ് ക്രമീകരണങ്ങളും പൊലീസ് ഏര്‍പ്പെടുത്തിയതായി ഡിവൈ.എസ്.പി എസ് അഷാദ് അറിയിച്ചു. കുറ്റൂര്‍ പഞ്ചായത്ത്, തിരുവല്ല സൗത്ത് മേഖലയിലെ വാഹനങ്ങള്‍ എസ്.സി.എസ് ജംഗ്‌ഷനില്‍ ആളെ ഇറക്കി പ്രൈവറ്റ് ബസ് സ്റ്റാൻഡ് വഴി ബൈപാസിലൂടെ തിരുമൂലപുരം സെന്റ് തോമസ്, എസ്‌എൻ.വി സ്‌കൂള്‍, ബാലികാമഠം സ്കൂള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

പരുമല, നിരണം, കടപ്ര, നെടുമ്ബ്രം പഞ്ചായത്തുകളിലെ വാഹനങ്ങള്‍ മാവേലിക്കര റോഡില്‍ കുരിശുകവലയ്ക്ക് സമീപം ആളെ ഇറക്കി എം.ജി.എം സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. കവിയൂര്‍, മഞ്ഞാടി, കറ്റോട് ഭാഗങ്ങളിലെ വാഹനങ്ങള്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നില്‍ ആളെ ഇറക്കി മുൻസിപ്പല്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

ഇടിഞ്ഞില്ലം, പെരിങ്ങര, കുറ്റപ്പുഴ, കുന്നന്താനം, മല്ലപ്പള്ളി എന്നീ ഭാഗങ്ങളിലെ വാഹനങ്ങള്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ആളിറങ്ങി എം.സി റോഡിന്റെ ഇടതുവശം രാമഞ്ചിറ മുതല്‍ മുത്തൂര്‍ വരെ പാര്‍ക്ക് ചെയ്യണം. ചെറിയ വാഹനങ്ങള്‍ ആളുകളെ ഇറക്കി മാര്‍ത്തോമാ റസിഡൻഷ്യല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

ടൗണില്‍ പ്രവേശിക്കാതെ പോകണം ദൂരെ സ്ഥലങ്ങളിലേക്ക് കടന്നുപോകുന്ന വാഹനങ്ങള്‍ ടൗണിലേക്ക് കടക്കാതെ മറ്റു റോഡുകളിലൂടെ വഴിതിരിഞ്ഞ് പോകണം. എടത്വ, മാവേലിക്കര ഭാഗത്തുനിന്നും ചങ്ങനാശേരി, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാവുംഭാഗത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടിഞ്ഞില്ലം വഴി പോകണം.

എടത്വ, മാവേലിക്കര ഭാഗത്തേക്ക് പോകേണ്ടവര്‍ ഇടിഞ്ഞില്ലത്തുനിന്ന് വലത്തേക്ക് തിരിഞ്ഞ് കാവുംഭാഗത്തെത്തി പോകണം. പത്തനംതിട്ട, കോഴഞ്ചേരി ഭാഗത്തുനിന്നും ചങ്ങനാശേരി, കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മറയ്ക്കച്ചിറയില്‍നിന്ന് വലത്തേക്ക് തിരിഞ്ഞ് കിഴക്കൻമുത്തൂര്‍ – മുത്തൂര്‍ റോഡിലൂടെ പോകണം.