
സ്വന്തം ലേഖിക.
കൊച്ചി :അന്തരിച്ച സി പി ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എസ് ശിവശങ്കരപിള്ളയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള 2023-ലെ പുരസ്‌കാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത ചലച്ചിത്ര-നാടക ഗാനരചയിതാവുമായ കവി പി കെ ഗോപിയെ തിരഞ്ഞെടുത്തു.
പെരുമ്ബാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ് ശിവശങ്കരപിള്ള സ്മാരക ട്രസ്റ്റ് സമൂഹത്തിന്റെ നാനാതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയാണ് ഓരോ വര്‍ഷവും അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും അടങ്ങുന്നതാണ് അവാര്‍ഡ്. പന്ന്യന്‍ രവീന്ദ്രന്‍, പ്രൊഫ. കെ അരവിന്ദാക്ഷന്‍, ഡോ. ജോര്‍ജ് കെ ഐസക് എന്നിവരടങ്ങിയതാണ് അവാര്‍ഡ് നിര്‍ണയ സമിതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ അവാര്‍ഡ്, കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, ശക്തി അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, പ്രഥമ ഒ എന്‍ വി അവാര്‍ഡ്, തിരുനല്ലൂര്‍ അവാര്‍ഡ്, മുണ്ടശ്ശേരി അവാര്‍ഡ്, പാലാ കെ എം മാത്യു അവാര്‍ഡ്, ഭീമാ ബാലസാഹിത്യ പുരസ്‌കാരം, മഹാകവി വെണ്ണിക്കുളം അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് പി കെ ഗോപി അര്‍ഹനായിട്ടുണ്ട്.
ഈ മാസം 17 ന് രാവിലെ 10ന് പുല്ലുവഴി പി കെ വി സ്മാരക മന്ദിരത്തില്‍ ചേരുന്ന എസ് ശിവശങ്കരപിള്ള ഏഴാം അനുസ്മരണ സമ്മേളനത്തില്‍ വച്ച് പന്ന്യന്‍ രവീന്ദ്രന്‍, അവാര്‍ഡ് പി കെ ഗോപിക്ക് സമ്മാനിക്കും.



