video
play-sharp-fill

‘കുരങ്ങുവാൽ പിടിച്ച് പുലിവാലായി’;കന്യാകുമാരിയില്‍ യുവാവ് അറസ്റ്റില്‍.

‘കുരങ്ങുവാൽ പിടിച്ച് പുലിവാലായി’;കന്യാകുമാരിയില്‍ യുവാവ് അറസ്റ്റില്‍.

Spread the love

സ്വന്തം ലേഖിക

കന്യാകുമാരി: കന്യാകുമാരിയില്‍ മരത്തിലിരുന്ന കുരങ്ങിന്റെ വാലില്‍ പിടിച്ചു വലിച്ച യുവാവ് അറസ്റ്റില്‍. മദ്യലഹരിയില്‍ കുരങ്ങിനെ ഉപദ്രവിക്കുന്ന ചിത്രം പുറത്തു വന്നതോടെയാണ് രഞ്ജിത് കുമാറിനെ അറസ്റ്റ് ചെയ്തത്.പണകുടി അണ്ണാനഗര്‍ സ്വദേശിയാണ് 42കാരനായ പ്രതി.

ഭൂതപാണ്ടി വനമേഖലയില്‍ റോസ്മിയപുരം കന്നിമാര ഓട വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് കുരങ്ങിന്‍റെ വാലില്‍ പിടിച്ചുവലിക്കുകയായിരുന്നു. ചിത്രം പുറത്തുവന്നതോടെ ഡിഎഫ്‌ഒ ഇളയരാജയുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ്. ഭൂതപാണ്ടി റേഞ്ച് ഓഫീസറാണ് രഞ്ജിത്തിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ തമിഴ്നാട് കൊടൈക്കനാലില്‍ ടൂവീലര്‍ കാട്ടുപോത്ത് കൊമ്ബില്‍ കുത്തിയെറിഞ്ഞു. ജനവാസ മേഖലയില്‍ നിര്‍ത്തിയിട്ട വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കാട്ടുപോത്തിനെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു.