സ്വന്തം ലേഖിക
കോട്ടയം: കേരളത്തില്‍ ഉയര്‍ന്ന ജീവിത സാഹചര്യം ഒരുക്കുകയെന്നതാണ് നവകേരളത്തിന്റെ ലക്ഷ്യമെന്നു ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്.കഴിഞ്ഞ ദിവസം പാമ്ബാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പുതുപ്പള്ളി നിയോജകമണ്ഡലം നവകേരള സദസിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്
സര്‍ക്കാര്‍ കഴിഞ്ഞ ഏഴര വര്‍ഷമായി വികസനത്തിന്റെ പാതയിലാണ്. ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന ഫയലുകള്‍ തീര്‍പ്പാക്കുക, പരാതി പരിഹാരത്തിനായി താലൂക്ക്തല അദാലത്തുകള്‍, ജില്ലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുന്ന മേഖലാതല യോഗങ്ങള്‍ എന്നീ ജനകീയ ഇടപെടലുകള്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് നവകേരളസദസിലേക്ക് എത്തുന്നത്. ജനാധിപത്യ പ്രക്രിയയിലെ പുതിയ ചരിത്രത്തിന്റെ സൃഷ്ടിയാണ് നവകേരള സദസിലൂടെ സാധ്യമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം, മലയോര – തീരദേശ പ്രദേശങ്ങളിലെ വികസനം, ഭവന നിര്‍മാണം എന്നിവയില്‍ കേരളം മുന്നിലാണ്. ആയുര്‍ദൈര്‍ഘ്യം, മാതൃ- നവജാത ശിശുമരണ നിരക്ക് കുറഞ്ഞ സംസ്ഥാനം തുടങ്ങിയ രാജ്യാന്തര ആരോഗ്യസൂചകങ്ങളില്‍ കേരളം മുന്നിട്ട് നില്‍ക്കുന്നു.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിച്ച പാമ്ബാടി താലൂക്ക് ആശുപത്രിയില്‍ 2.3 കോടി രൂപയില്‍ ട്രോമ കെയര്‍ സെന്റര്‍ നിര്‍മാണം ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. സൗജന്യ ചികിത്സാ നല്‍കുന്നതില്‍ കോട്ടയം മെഡിക്കല്‍ കോളേജ് രാജ്യത്തില്‍ തന്നെ മുന്നിലാണ്. കീഹോള്‍, ഹൃദയം മാറ്റി വയ്ക്കല്‍ തുടങ്ങിയ ശസ്ത്രക്രിയകള്‍ ഇവിടെ കുറഞ്ഞ ചിലവില്‍ നടത്തുന്നു. കേരളത്തിനര്‍ഹമായ ധനവിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടികുറയ്ക്കുന്നുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെങ്കിലും വികസന സ്വപ്നങ്ങളില്‍ നിന്നും സംസ്ഥാനം പിന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു.