play-sharp-fill
കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് ഇനി സഞ്ചരിക്കുന്ന വിപണനകേന്ദ്രം

കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് ഇനി സഞ്ചരിക്കുന്ന വിപണനകേന്ദ്രം

സ്വന്തംലേഖകൻ

കോട്ടയം: ജില്ലയിലെ സംഘകൃഷി ഗ്രൂപ്പുകളിലെ കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണനം ചെയ്ത് കുടുംബശ്രീ അംഗങ്ങൾക്ക് സുസ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ ആരംഭിച്ച കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സഞ്ചരിക്കുന്ന വിപണന കേന്ദ്രത്തിന്റ ഫ്ലാഗ് ഓഫ് സി.കെ ആശ എം.എൽ.എ നിർവഹിച്ചു . നാഗമ്പടം മൈതാനത്ത് നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ പി.കെ സുധീർ ബാബു ഐ.എ.എസ്, സബ് കളക്ടർ
ഈഷ പ്രിയ ഐ.എ.എസ്, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.എൻ സുരേഷ് ,അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ സാബു സി മാത്യു, ബിനോയ് കെ ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ ,ബ്ലോക്ക് കോർഡിനേറ്റർമാർ, സി.ഡി.എസ് ചെയർപേഴ്സൺമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.