തിരുനക്കര നിറഞ്ഞ് നവകേരളസദസ് ; തൃശ്ശൂർ കരിന്തലക്കൂട്ടം അവതരിപ്പിച്ച കലാപരിപാടികളോടെ തുടക്കം; ചെണ്ടമേളവും കരഘോഷവും നിറഞ്ഞ മുദ്രാവാക്യം വിളികളോടെ വരവേൽപ്പ് ; കോട്ടയം മണ്ഡലതല നവകേരള സദസിൽ 4512 നിവേദനങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നിറഞ്ഞ ജനസഞ്ചയമാണ് തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ കോട്ടയം നിയോജക മണ്ഡലതല നവകേരള സദസിനെ വരവേറ്റത്. തൃശ്ശൂർ കരിന്തലക്കൂട്ടം അവതരിപ്പിച്ച കലാപരിപാടികളോടെയാണ് നവകേരള സദസിന് തുടക്കമായത്. ചെണ്ടമേളവും കരഘോഷവും നിറഞ്ഞ മുദ്രാവാക്യം വിളികളോടും കൂടിയാണ് ജനക്കൂട്ടം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റത്. നവകേരള സദസിനെത്തിയ ജനങ്ങൾക്ക് ആവശ്യ സൗകര്യങ്ങൾ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ ഒരുക്കിയിരുന്നു.

സഹായങ്ങൾക്കായി വൊളണ്ടിയർമാരും വൈദ്യ സഹായത്തിനായി മെഡിക്കൽ ടീമും പ്രവർത്തിച്ചു. ശുചീകരണത്തിനായി ഹരിതകർമ്മ സേനാംഗങ്ങളും പരിപാടിയിലുടനീളം പങ്കെടുത്തു. സുരക്ഷയ്ക്കായി പൊലീസ്, ഫയർഫോഴ്സ് സേനകൾ സംവിധാനങ്ങൾ ഒരുക്കി. ജനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കാനായി 25 കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാർ, മുതിർന്നവർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകളായിരുന്നു സജ്ജീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവകേരള സദസ്; കോട്ടയത്ത് ലഭിച്ചത് 4512 നിവേദനങ്ങൾ

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന കോട്ടയം മണ്ഡലതല നവകേരള സദസിൽ 4512 നിവേദനങ്ങൾ ലഭിച്ചു. 25 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ നവകേരള സദസ് വേദിക്ക് സമീപം ഒരുക്കിയത്. അഞ്ച് കൗണ്ടറുകൾ സ്ത്രീകൾക്കും നാലെണ്ണം വയോജനങ്ങൾക്കും രണ്ടെണ്ണം ഭിന്നശേഷിക്കാർക്കായും പ്രത്യേകം ഒരുക്കിയിരുന്നു.

പൊൻകുന്നം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് മുതൽ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കും.