play-sharp-fill
കലയുടെ അലത്താളം വ്യാഴാഴ്ച മുതൽ നഗരത്തിൽ ആഞ്ഞടിക്കും: ഏഴു വേദികൾ 58 ഇനങ്ങൾ പതിനായിരത്തോളം പ്രതിഭകൾ; ഹരിശ്രീ അശോകൻ വ്യാഴാഴ്ച നഗരത്തിൽ

കലയുടെ അലത്താളം വ്യാഴാഴ്ച മുതൽ നഗരത്തിൽ ആഞ്ഞടിക്കും: ഏഴു വേദികൾ 58 ഇനങ്ങൾ പതിനായിരത്തോളം പ്രതിഭകൾ; ഹരിശ്രീ അശോകൻ വ്യാഴാഴ്ച നഗരത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം: ഇനി അഞ്ചു നാൾ കോട്ടയം നഗരം കലയുടെ കൗമാരത്തിന്റെ അലത്താളത്തിൽ മുങ്ങിനിവരും. കലോത്സവത്തിനെയും കൗമാരതാരങ്ങളെയും വരവേൽക്കാൻ അക്ഷരനഗരം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. തിരുനക്കര മൈതാനം പ്രധാന വേദിയായി, സി.എം.എസ് കോളേജ്, ബി.സി.എം കോളേജ്, ബസേലിയസ് കോളേജ് എന്നിവിടങ്ങളാണ് കലോത്സവത്തിന്റെ വേദികൾ. എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നുള്ള പതിനായിരത്തോളം മത്സരാർത്ഥികൾ 58 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുക.
കലോത്സവത്തിന്റെ വിളംബരമായി ഉച്ചയ്ക്ക് രണ്ടിനു പൊലീസ് പരേഡ് മൈതാനത്തു നിന്നും വൻ ഘോഷയാത്ര നടക്കും. കലോത്സവത്തിന്റെ വിളംബരം വിളിച്ചോത്ി ആഘോഷകരമായ ഘോഷയാത്രയാണ് നടക്കുക. ഘോഷയാത്രയിൽ നിശ്ചല ദൃശ്യങ്ങളും വിദ്യാർത്ഥിനികളും ചെണ്ടമേളയും ആഘോഷവും എല്ലാം അണിനിരക്കും. തുടർന്ന് ചേരുന്ന സമ്മേളനത്തിൽ ഇന്റർനാണൽ ലോക്കൽ സ്‌റ്റോറി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും അണിനിരക്കും. തിരുനക്കര മൈതാനത്ത് ചേരുന്ന സമ്മേളനത്തിൽ സിനിമാ താരം ഹരിശ്രീ അശോകൻ, കലോത്സവത്തിന് നിലവിളക്ക് തെളിയിക്കും. താരങ്ങളായ മിയ്, അനൂപ് മേനോൻ, മോഡൽ തസ്വീർ മുഹമ്മദ് എന്നിവർ മുഖ്യാതിത്ഥികളായി പങ്കെടുക്കും.
പ്രളയകാല രക്ഷാപ്രവർത്തനത്തിൽ താരമായി മാറിയ കെ.പി ജൈസൽ, കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയ രാഹുൽ രഘു എന്നിവരെ കലോത്സവത്തിന്റെ വേദിയിൽ ആദരിക്കും. ഘോഷയാത്രയിൽ മികവ് കാട്ടുന്ന കോളേജുകൾക്ക് ഇത്തവണ ആദ്യമായി സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് കലോത്സവത്തിൽ ഘോഷയാത്രയിൽ മികച്ച കോളേജിന് സമ്മാനം ഏർപ്പെടുത്തിരിയിരിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെ തന്നെ മത്സരങ്ങൾ ആരംഭിക്കും. തിരുവാതിര, മൂകാഭിനയം, കേരള നടനം എന്നീ മത്സരങ്ങളാണ് നടക്കുക. 180 കോളജുകൾ ഇത്തരവ രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ട്. 30കോളജുകൾ മുഴുവൻ ഇനങ്ങളിലും പെങ്കടുക്കുന്നുണ്ട്. ഇത്തവണ ബി.എഡ് കോളജുകൾ അടക്കം മത്സരിക്കാനായി എത്തിയിട്ടുണ്ട്. ഉപന്ന്യാസ രചനയിൽ മാത്രം 129 വിദ്യാർത്ഥികളാണ് മത്സരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേരളത്തെ പ്രളയത്തിൽ നിന്ന് രക്ഷപെടുത്തിയ മത്സ്യത്തൊഴിലാളികളോടുള്ള ആദരവിന്റെ ഭാഗമായാണ് അലത്താളമെന്ന പേര് കലോത്സവത്തിന് നൽകിയിരിക്കുന്നത്. മാർച്ച് നാലിന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര താരം രജീഷ വിജയൻ ഉദ്ഘാടനം ചെയ്യും. താരങ്ങളായ വിജയ് ബാബു, സർജാനോ ഖാലിദ്, മുൻ എംഎൽഎ വി എൻ വാസവൻ, വൈസ് ചാൻസിലർ ഡോ സാബു തോമസ്, കെ സുരേഷ് കുറുപ്പ് എംഎൽഎ, അഡ്വ. പി കെ ഹരികുമാർ, ഡോ പി കെ പദ്മകുമാർ, ഡോ ആർ പ്രഗാശ്, പ്രൊഫ ടേമിച്ചൻ ജോസഫ് എന്നിവർ പങ്കെടുക്കും. ജൂൺ സിനിമയുടെ അണിയറ പ്രവർത്തകരാവും പ്രധാനമായും കലോത്സവത്തിന്റെ സമാപന സമ്മേളനത്തിനായി എത്തുക.