play-sharp-fill
പാര്‍ലമെന്റില്‍ പ്രയോഗിച്ച കളര്‍ ഗ്യാസ് ക്യാനുകള്‍ അപകടകാരികളോ? യഥാര്‍ത്ഥ ഉപയോഗങ്ങൾ എന്തെല്ലാമാണ് ; പാര്‍ലമെന്റില്‍ കളര്‍ ഗ്യാസ്‌ പ്രയോഗിച്ച സംഭവത്തില്‍ എം പിമാര്‍ സുരക്ഷിതര്‍ ; പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് സുരക്ഷാവീഴ്ചയുണ്ടായത്.

പാര്‍ലമെന്റില്‍ പ്രയോഗിച്ച കളര്‍ ഗ്യാസ് ക്യാനുകള്‍ അപകടകാരികളോ? യഥാര്‍ത്ഥ ഉപയോഗങ്ങൾ എന്തെല്ലാമാണ് ; പാര്‍ലമെന്റില്‍ കളര്‍ ഗ്യാസ്‌ പ്രയോഗിച്ച സംഭവത്തില്‍ എം പിമാര്‍ സുരക്ഷിതര്‍ ; പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് സുരക്ഷാവീഴ്ചയുണ്ടായത്.

 

ന്യുഡല്‍ഹി: പാര്‍ലമെന്റില്‍ കളര്‍ ഗ്യാസ്‌ പ്രയോഗിച്ച സംഭവത്തില്‍ എം പിമാര്‍ സുരക്ഷിതര്‍. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.പാര്‍ലമെന്റ് ആക്രമണത്തിന്റെ  വാര്‍ഷിക ദിനത്തിലാണ് സംഭവം.ഉച്ചയ്ക്ക് ഒരു മണിയോടെ രണ്ട് പേര്‍ സഭയ്ക്കുള്ളിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് താഴേക്ക് ചാടി, ഷൂസില്‍ ഒളിപ്പിച്ച മഞ്ഞ നിറത്തിലുള്ള ഗ്യാസ് പ്രയോഗിക്കുകയായിരുന്നു.

 

 

 

ഏകാധിപത്യം അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി രണ്ടുപേര്‍ പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിച്ചിരുന്നു. സ്ത്രീയടക്കം നാല് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.സാഗ‌ര്‍ ശര്‍മ്മ, ഡി മനോരഞ്ജൻ എ, അമോല്‍, നീലം എന്നിവരാണ് പിടിയിലായത്. തങ്ങള്‍ക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്നാണ് നീലം പറയുന്നത്.സംഭവത്തില്‍ പാര്‍ലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് സ്പീക്കര്‍ വിശദീകരണം തേടിയിട്ടുണ്ട്.എന്താണ് കളര്‍ ഗ്യാസ് ക്യാനുകള്‍?സ്‌മോക്ക് ക്യാനുകള്‍ അല്ലെങ്കില്‍ സ്മോക്ക് ബോംബുകളെന്ന് അറിയപ്പെടുന്ന ഇവ മിക്ക രാജ്യങ്ങളിലും നിയമപരമാണ്.

 

 

 

 

മിക്കവാറും എല്ലാ റീട്ടെയില്‍ മാര്‍ക്കറ്റുകളിലും ലഭ്യമാണ്. ഈ ക്യാനുകള്‍ സൈനിക ഉദ്യോഗസ്ഥരും സാധാരണക്കാരുമെല്ലാം ഉപയോഗിക്കാറുണ്ട്. കായിക പരിപാടികള്‍ക്കും ഫോട്ടോഷൂട്ടിലുമൊക്കെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കായിക പരിപാടികളില്‍ പ്രത്യേകിച്ച്‌ ഫുട്‌ബോളില്‍, ആരാധകര്‍ അതത് ക്ലബ്ബുകളുടെ നിറങ്ങള്‍ പ്രദര്‍ശിപ്പിക്കാൻ വേണ്ടി സ്‌മോക്ക് ക്യാനിസ്റ്ററുകള്‍ ഉപയോഗിക്കാറുണ്ട്. കൂടാതെ ശത്രുക്കളുടെ കണ്ണില്‍പ്പെടാതിരിക്കാൻ സൈനിക ഓപ്പറേഷനുകളില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.ഇതാണ് കളർ ഗ്യാസുകൾ എന്ന് പറയുന്നത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group