കോട്ടയത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കമാൻഡോകൾ വളഞ്ഞിട്ടു തല്ലി

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം : നവ കേരള സദസ്സിലെ കോട്ടയത്തെ പ്രഭാത സദസിന് ശേഷം ഏറ്റുമാനൂരിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.
കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ കമാൻഡോകൾ വളഞ്ഞിട്ടു തല്ലി.
മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് കമാന്റോകളാണ് മർദിച്ചത്..

video
play-sharp-fill

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളിയെ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനത്തിൽ ഉണ്ടായിരുന്ന കമാൻഡോ സംഘം വളഞ്ഞിട്ടു മർദ്ദിച്ചു. ബുധനാഴ്ച രാവിലെ 12 മണിയോടെ കോട്ടയം എസ് എച്ച് മൗണ്ടിൽ ആയിരുന്നു യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി എത്തിയതോടെ ഇടവഴിയിൽ നിന്നു ചാടിവീണു നവ കേരള ബസ് തടഞ്ഞിട്ട് കരിങ്കൊടി കാട്ടുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥർ എത്തിയത് കണ്ട് ചിതറി ഓടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നാലെ എത്തിയും കമാൻഡോ സംഘം ലാത്തിക്ക് അടിച്ചു. തുടർന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ ഷിജിയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസുകാരെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമായ പി കെ വൈശാഖിനെയും , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളിയുടെയും നേതൃത്വത്തിൽ പതിനഞ്ചോളം പ്രവർത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാൻ എത്തിയത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.