അർധരാത്രിയിൽ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക്മറിഞ്ഞു: അപകടം വാഴൂർ പുളിക്കൽ കവലയിൽ:

Spread the love

സ്വന്തം ലേഖകൻ
വാഴൂർ : പുളിക്കൽ കവലയ്ക്കു സമീപം വളവിൽ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. രണ്ടു പേർക്ക് പരിക്കേറ്റു.

പന്നഗം പാലത്തിന്റെ താഴെയുള്ള വീടിന്റെ മുറ്റത്തേക്കാണ് കാർ മറിഞ്ഞത്. ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ടു പേർക്ക് പരിക്കുപറ്റി . വീടിന്റെ മുകളിൽതട്ടിയാണ് കാർ മറിഞ്ഞത്.വീടിന്റെ മുൻ വശം ഭാഗികമായി തകർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group