play-sharp-fill
“സർക്കാർ ചെയ്യുന്നതല്ല ധൂർത്ത് അത് ചെയ്യുന്നതാരാണെന്ന് ഗവര്‍ണര്‍ ആലോചിക്കണം,ശബരിമലയിലെ വാർത്തകൾ ശ്രദ്ധയിലുണ്ട്,ശബരിമല വികസനത്തിന് പണം തടസ്സമല്ല”;പിണറായി വിജയൻ.

“സർക്കാർ ചെയ്യുന്നതല്ല ധൂർത്ത് അത് ചെയ്യുന്നതാരാണെന്ന് ഗവര്‍ണര്‍ ആലോചിക്കണം,ശബരിമലയിലെ വാർത്തകൾ ശ്രദ്ധയിലുണ്ട്,ശബരിമല വികസനത്തിന് പണം തടസ്സമല്ല”;പിണറായി വിജയൻ.

സ്വന്തം ലേഖിക

കോട്ടയം: ഭരണഘടന തലവനായ ഗവര്‍ണര്‍ അതിന്റെ പ്രധാന്യം മനസിലാക്കി നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നവകേരള സദസ്സിന്റെ പ്രഭാത സദസ്സിന് ശേഷം കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തിന് ഇടയിലാണ് ഗവര്‍ണര്‍ക്കെതിരെ ഈ പരാമര്‍ശം അദ്ദേഹം നടത്തിയത്.സര്‍ക്കാര്‍ നടത്തുന്നത് ധൂര്‍ത്തല്ലെന്നും അത് ആരാണ് ചെയ്യുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മനസിലാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ഗവര്‍ണറുടെ സ്ഥാനത്തിരുന്ന് ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണോയെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആലോചിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമലയിലെ വാർത്തകൾ ശ്രദ്ധയിലുണ്ടെന്നും തീർത്ഥാടകർക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒരു തരത്തിലും പണം തടസ്സമാകില്ല എന്ന നിലപാട് തന്നെയാണ് നേരത്തെ മുതൽ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് 220 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതായും പിണറായി വിജയൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് ഉള്‍പ്പെടെ 467 കോടി രൂപയുടെ സഹായമാണ് സര്‍ക്കാര്‍ നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മാത്രം 144 കോടി നല്‍കി. ശബരിമല സീസണിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ട , കോട്ടയം ജില്ലകള്‍ക്ക് 16 ലക്ഷം രൂപയും അനുവദിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.

ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാണ്. ഇവിടെ മണ്ഡല കാലത്തെ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നത് നമ്മുടെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തെ ചില അപകടങ്ങള്‍ക്ക് കാരണമാകും. അത് മുന്നില്‍ കണ്ടുകൊണ്ട് ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. സന്നിധാനത്തെ ഓരോ സമയത്തുമുള്ള ഭക്ത ജനത്തിരക്ക് നോക്കിയാണ് തീര്‍ത്ഥാടകരെ മുകളിലേക്ക് കടത്തി വിടുന്നത്.

കഴിഞ്ഞ മണ്ഡല കാലത്തിന്റെ ആദ്യ നാളുകളില്‍ ശരാശരി 62,000 പേരായിരുന്നുവെങ്കില്‍ ഇത്തവണ ഡിസംബര്‍ ആറുമുതലുള്ള നാല് ദിവസങ്ങളില്‍ തന്നെ തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 88,000 ആയി വര്‍ദ്ധിച്ചു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ കേരളത്തിന് പുറത്തുനിന്നുള്ളവര്‍ വലിയ തോതില്‍ എത്തുന്നുണ്ട്. ചെന്നൈയിലെ പ്രളയം, തെലങ്കാന തെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ആദ്യനാളുകളില്‍ വരാൻ കഴിയാതിരുന്നവരും ഇപ്പോള്‍ കൂട്ടത്തോടെ എത്തുന്നു. ഇത് മനസ്സിലാക്കി ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.