
കോട്ടയം: നവ കേരള സദസ്, കോട്ടയത്ത് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ഉച്ചകഴിഞ്ഞു രണ്ടു മുതലാണു ഗതാഗത ക്രമീകരണം.
എം.സി. റോഡുവഴി ചങ്ങനാശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പുളിമൂട് ജങ്‌ഷനു സമീപം ആളെയിറക്കി കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡ് വഴി വന്നു കോടിമത എം.എല്‍. റോഡില്‍ പാര്‍ക്ക് ചെയ്യണം. ചെറിയ വാഹനങ്ങള്‍ എം.സി. റോഡില്‍ കോടിമത പാലത്തിനു തെക്കുവശം പാര്‍ക്ക് ചെയ്യണം.
കെ.കെ റോഡുവഴി വരുന്ന എല്ലാ വാഹനങ്ങളും കേരളാ ബാങ്കിനു സമീപം ആളെ ഇറക്കി ഈരയില്‍കടവ് ബൈപ്പാസ് പാലം കടന്നു പാര്‍ക്ക് ചെയ്യണം. ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ശാസ്‌ത്രി റോഡ് ബസ് സ്‌റ്റാേപ്പ് ഭാഗത്തെത്തി ആളെ ഇറക്കണം.
വലിയ വാഹനങ്ങള്‍ മംഗളം പത്രത്തിന്റെ എതിര്‍വശം വട്ടമൂട് പാലം കഴിഞ്ഞു പാര്‍ക്ക് ചെയ്യണം. ചെറിയ വാഹനങ്ങള്‍ ശാസ്‌ത്രി റോഡിന്റെ വലതുവശം ഒരു സൈഡിലായി പാര്‍ക്ക് ചെയ്യണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം റോഡുവഴി വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജങ്‌ഷനില്‍ ആളെ ഇറക്കി തിരികെ സി.എം.എസ്. കോളേജ് റോഡിലും ചാലുകുന്ന് കഴിഞ്ഞുള്ള കുമരകം റോഡിലും പാര്‍ക്ക് ചെയ്യണം. തിരുവാതുക്കല്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പാലാമ്ബടം ഭാഗത്ത് കൂടി പാലസ് റോഡ് വഴി വന്ന് പടിഞ്ഞാട്ട് തിരിഞ്ഞ് ക്ഷേത്ര മൈതാനത്തിനു തെക്കുവശം റോഡിന്റെ തെക്കുഭാഗത്ത് ഭാഗത്തെത്തി ആളെ ഇറക്കി പുത്തനങ്ങാടി ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
പ്രഭാതയോഗത്തിനായി ജെറുസലേം പള്ളി ഹാളിലെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ പാര്‍ക്കിങ്ങ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. വി.ഐ.പി. വാഹനങ്ങള്‍ മാമന്‍ മാപ്പിള ഹാളിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. മറ്റ് വാഹനങ്ങള്‍ ജനറല്‍ ആശുപത്രിയുടെ പടിഞ്ഞാറുവശം, കത്തീഡ്രല്‍ പള്ളി, ബി.സി.എം കോളജ്, ബസേലിയസ് കോളജിന് മുന്‍വശം, ബസേലിയസ് കോളജിന് സമീപമുള്ള മാര്‍ ഏലിയ കത്തീഡ്രല്‍, എം.ഡി. സെമിനാരി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാര്‍ക്ക് ചെയ്യേണ്ടത്.
ഏറ്റുമാനൂരിലെ
ഗതാഗത
ക്രമീകരണങ്ങള്‍
കോട്ടയം: അതിരമ്പുഴ, ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ അതിരമ്ബുഴ- ഏറ്റുമാനൂര്‍ റോഡില്‍ പാലക്കുന്നേല്‍ റെസിഡന്‍സിക്ക് സമീപം ആളെ ഇറക്കി തവളക്കുഴി വഴി ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്യണം.
തിരുവാര്‍പ്പ്, കുമരകം സൗത്ത്, അയ്‌മനം പഞ്ചായത്തുകളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ എം.സി. റോഡില്‍ പാലക്കുന്നേല്‍ റെസിഡന്‍സിക്ക് സമീപം ആളെ ഇറക്കി പട്ടിത്താനം വഴി ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്യണം.
നീണ്ടൂര്‍ പഞ്ചായത്ത് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ മാരിയമ്മന്‍ കോവില്‍ ഭാഗത്ത് ആളെ ഇറക്കി ശേഷം പട്ടിത്താനം വഴി ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്യണം.
പേരൂര്‍, കറ്റോട്, പുന്നത്തുറ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കോണിക്കല്‍ ഭാഗത്തു ആളെ ഇറക്കി ബൈപ്പാസിലേക്ക് തിരിഞ്ഞ് പോകാം.
അയര്‍ക്കുന്നം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ കോണിക്കല്‍ ഭാഗത്തു ആളെ ഇറക്കിയ ശേഷം ബൈപ്പാസിലേക്ക് തിരിഞ്ഞ് പോകാവുന്ന രീതിയിലാണ് ഗതാഗതം ക്രമീകരണം.
പാലാ ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അയര്‍ക്കുന്നം വഴിയോ ഏറ്റുമാനൂര്‍ ബൈപ്പാസില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കെ.എന്‍.ബി ഓഡിറ്റോറിയം ജങ്‌ഷന്‍ വഴി തിരിഞ്ഞോ 101 കവല ഭാഗത്തേക്ക് എത്തിച്ചേര്‍ന്ന് എം .സി റോഡില്‍ പ്രവേശിക്കണം. പാലാ ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപ്പാസില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പട്ടിത്താനം ഭാഗത്തേക്ക് പോകണം .കോട്ടയം ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സംക്രാന്തി ജങ്‌ഷനില്‍ നിന്നും പൂവ്വത്തുംമൂട് ഭാഗത്ത് എത്തിച്ചേര്‍ന്നു ബൈപ്പാസിലാണ് പ്രവേശിക്കേണ്ടത്.
കോട്ടയം ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സംക്രാന്തി ജംഗഷനില്‍ നിന്നും പൂവത്തുംമൂട് ഭാഗത്ത് എത്തിച്ചേര്‍ന്നു ബൈപ്പാസില്‍ പ്രവേശിച്ച് പട്ടിത്താനം വഴി പോകണം.
പുതുപ്പള്ളിയിലെ
ഗതാഗത
ക്രമീകരണങ്ങള്‍
കോട്ടയം: മണര്‍കാട്, കോട്ടയം, മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകുന്നവര്‍ ചേന്നംപളളിയില്‍നിന്നു ഇടത്തോട്ട് തിരിഞ്ഞ് ഓര്‍വയല്‍, കുറ്റിക്കല്‍ ഇലക്കൊടിഞ്ഞി പൊത്തന്‍പുറം മഞ്ഞാടി പറുതലമറ്റം വഴി എട്ടാം മൈലില്‍ എന്‍.എച്ച്. 183 റോഡിലെത്തണം.
പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം ഭാഗത്തേക്ക് പോകുന്നവര്‍ വട്ടമലപ്പടി എസ.്‌ബി.ഐ. ബ്രാഞ്ചിന്റെ മുന്‍പില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പങ്ങട പളളി, ആനിവേലിപ്പടി, റബര്‍ ബോര്‍ഡ് ജങ്‌ഷന്‍ ചെന്നാമറ്റം പാനാപ്പള്ളി വട്ടുകളം, കോത്തല 12-ാം മൈലില്‍ എന്‍. എച്ച്. 183 റോഡിലെത്തണം.