
പാലക്കാട് : പാലക്കാട് വണ്ണാമടയില്‍ നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമട തുളസി നഗറില്‍ മധുസൂദനന്റെ മകൻ ആണ് മരിച്ചത്.കുട്ടിയെ കൊന്നശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിച്ച ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല, വീട്ടില്‍ ആളില്ലാത്തപ്പോഴായിരുന്നു കൊലപാതകം.ബന്ധുക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം നോക്കിയായിരുന്നു കൊലപാതകം. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കള്‍ ഋത്വികിനെ കൊഴിഞ്ഞാമ്ബാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപ്തി ദാസിനെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റുകയായിരുന്നു. ദീപ്തി ദാസ് മാനസിക പ്രശ്നത്തിന് ചികില്‍സയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.


