ഭിത്തി തുരന്നു പോയി, ജനൽചില്ലുകൾ പൊട്ടിച്ചിതറി;കോട്ടയം നീണ്ടൂരിൽ ഇടിമിന്നലില്‍ വീടിനു നാശം .

Spread the love

സ്വന്തം ലേഖിക 

കോട്ടയം:നീണ്ടൂരിൽ ഇടിമിന്നലില്‍ വീടിനു നാശം. നീണ്ടൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഓണംതുരുത്ത് മൂലയില്‍ വീടിനാണ് ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ ഇടിമിന്നലേറ്റത്.

വീടിന്‍റെ ഭിത്തികള്‍ക്കു വിള്ളല്‍ സംഭവിക്കുകയും ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറുകയും വീടിനു വെളിയിലുള്ള കുളിമുറിയുടെ ഭിത്തി തുരന്നു പോകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്‌ട്രിക് വയറിംഗും ഇലക്‌ട്രോണിക് ഉപകരണങ്ങളും നശിച്ചു. വീടിനുള്ളിലെ തടിഅലമാര ഇടിമിന്നലില്‍ തകര്‍ന്നു പോയി. വീടിനു സമീപം നിന്നിരുന്ന തേക്കിനും മിന്നലേറ്റു. ഇവിടെ വാടകയ്ക്കു താമസിക്കുന്ന മനോജും ഭാര്യ ബിന്ദുവും സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.