കുടിക്കാനും കുളിക്കാനും വെള്ളമില്ല: കുമരകം ചൂരപ്പറമ്പ് നിവാസികൾ ബുദ്ധിമുട്ടുന്നു: പൈപ്പു ജലം വിതരണം നിലച്ചിട്ട് ഒരാഴ്ച തോട്ടിലെ വെള്ളം ഉപയോഗ ശൂന്യമായി :

Spread the love

സ്വന്തം ലേഖകൻ
കുമരകം : അലക്കാനും കുളിക്കാനും തോട്ടിലെ വെള്ളം ഉപയോഗിച്ചിരുന്നു. വെള്ളം മലിനമായതോടെ പൈപ്പ് ജലത്തെ മാത്രം ആശ്രയിച്ചു. ഇപ്പോഴതും നിലച്ചു. കുടിക്കാനും മറ്റ് ദൈനം ദിന ആവശ്യങ്ങൾക്കും വെള്ളം കിട്ടാതെ നരകിക്കുകയാണ് കുമരകത്തെ ചൂരപ്പറമ്പ് നിവാസികൾ.

ബോട്ട്ജെട്ടിയുടെ വടക്കേകരയിലുള്ള ചൂരപ്പറമ്പിൽ ഭാഗത്ത് കുടിവെള്ളം എത്താതായിട്ട് ഒരാഴ്ച പിന്നിട്ടു. അമ്മങ്കരി ഭാഗത്ത് വാഹനം ഇടിച്ച് കുടിവെള്ള പെെപ്പ് പാെട്ടിയതിന് ശേഷമാണ് പൈപ്പ് വെള്ളം എത്താതായെതെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചക്കു ശേഷം ഇന്നലെ കുറച്ചു സമയം പെെപ്പിൽവെള്ളം എത്തിയെങ്കിലും 200 ലിറ്റർ വെള്ളം മാത്രമെ ലഭിച്ചുള്ളു എന്നാണ് വീട്ടമ്മമാർ പറയുന്നത്.

മുമ്പ് അലക്കാനും കുളിക്കാനും അത്യാവശ്യം വീട്ടാവശ്യങ്ങൾക്കും ബോട്ടുജെട്ടി ഭാഗത്തെ തോട്ടിലെ വെള്ളം ഉപകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ തോട്ടിലൂടെ ഒഴുകുന്നത് മലിന ജലമാണ്. ഏതാവശ്യത്തിനും പെെപ്പു വെള്ളത്തെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി നിലനില്ക്കുന്ന സാഹചര്യത്തിലാണ് ഒന്നിടവിട്ട ദിവസങ്ങളിൽ ലഭിച്ചു കൊണ്ടിരുന്ന പെെപ്പു വെള്ളവും കിട്ടാതായത്. ഇനി എന്തു ചെയ്യും എന്ന ആശങ്കയിലാണ് ചൂരപ്പറമ്പ് നിവാസികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group