
സ്വന്തം ലേഖകൻ
മലപ്പുറം: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം പാണ്ടാക്കാടാണ് ദാരുണ സംഭവമുണ്ടായത്. തമ്പാനങ്ങാടി ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂർ കളത്തുംപടിയൻ ഷിഹാബുദ്ദീന്റെയും മകൾ ഹാജാ മറിയം ആണു മരിച്ചത്.
ഇന്നലെ പുലർച്ചെ മാതാവ് സമിയ്യയുടെ തമ്പാനങ്ങാടിയിലെ വീട്ടിലായിരുന്നു അപകടമുണ്ടായത്. കുഞ്ഞ് മൂത്രമൊഴിച്ചതിനെത്തുടർന്ന് കഴുകാൻ പുറത്തിറങ്ങിയ സമിയ്യയെ നായ ആക്രമിക്കാൻ വന്നെന്നും ഓടിയപ്പോൾ കയ്യിൽനിന്ന് വഴുതി കുഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നു എന്നുമാണ് വീട്ടുകാർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനാംഗം കിണറ്റിലിറങ്ങിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നു പൊലീസ് പറഞ്ഞു.