ഓയൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റുകള്‍ കണ്ടെത്തി; തമിഴ്‌നാട്ടിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി
കൊല്ലം: ഓയൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പ്രതികള്‍ ഉപയോഗിച്ച വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തി.
കേസിലെ നിര്‍ണായകമായ തെളിവാണ് വ്യാജ നമ്ബര്‍ പ്ലേറ്റ്. കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയ്ക്ക് നിന്നാണ് ഇത് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ പ്രതികളെ എത്തിച്ചും തെളിവെടുത്തു.
വ്യാജ നമ്ബര്‍ പ്ലേറ്റ് എവിടെയോ എറിഞ്ഞുവെന്നായിരുന്നു പ്രതികള്‍ നല്‍കിയ മൊഴി. ഇന്ന് നടത്തിയ പരിശോധനയിലാണ് കുളത്തു പുഴക്കും ആര്യങ്കാവിനും ഇടയക്ക് നിന്ന് കണ്ടെത്തിയത്. ഇത് ഒടിച്ചു മടക്കി നിലയില്‍ കാടുപിടിച്ച സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ ഫാം ഹൗസില്‍ നടത്തിയ തെളിവെടുപ്പില്‍ കുട്ടിയുടെ ബാഗിന്റെ അവശിഷ്ടങ്ങളും പെൻസില്‍ ബോക്‌സും ലഭിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണായകമാണ്.
ഉച്ചക്ക് ശേഷമാണ് തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള തെളവെടുപ്പിനായി പ്രതികളെയും കൊണ്ട് അന്വേഷണ സംഘം പോയത്. പ്രതികളെ പിടികൂടിയ തെങ്കാശിയിലെ ഹോട്ടലും പരിസരവുമെല്ലാം എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
ഇനി കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തും ലിങ്ക് റോഡിലുമാണ് തെളിവെടുപ്പ് നടത്താനുള്ളത്. കസ്റ്റഡിയിലെടുത്ത് നാലാം ദിവസം തന്നെ ഇത്രയധികം തെളിവുകള്‍ ശേഖരിക്കാനായത് അന്വേഷണ സംഘത്തിന് വലിയ നേട്ടമാണ്.