
ഗാസന്‍ ജനതയുടെ പകുതിയും പട്ടിണിയിലെന്ന് യുഎൻ; വ്യോമാക്രമണങ്ങളില്‍ വിറങ്ങലിച്ച് ഖാൻ യൂനിസ്
സ്വന്തം ലേഖിക
രണ്ട് മാസം, ലോകമനഃസാക്ഷിയെ ഞെട്ടിച്ച ആക്രമണത്തില്‍ മരിച്ചു വീണത് 17,000-ലധികം പലസ്തീനികള്‍, പരുക്കേറ്റവരുടെ എണ്ണം 48,000 കടന്നു.ഗാസയിലെ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതിനു ശേഷം ഹമാസിമിനെതിരെയുള്ള വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഹമാസിന്റെ ഉന്മൂലനം ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന നിരന്തര നരായാട്ടില്‍ നിന്നും രക്ഷനേടാൻ ഗാസ നിവാസികള്‍ അഭയം കണ്ടെത്തുന്നത് വ്യോമാക്രമണങ്ങളില്‍ തകര്‍ന്ന ആശുപത്രികളിലാണ്.
സംഘര്‍ഷം മൂന്നാം മാസത്തിലേക്ക് കടക്കുമ്ബോള്‍ ഗാസ ജനസംഖ്യയുടെ പകുതിയും പട്ടിണിയിലാണെന്നാണ് യുഎൻ അധികൃതര്‍ വ്യക്തമാക്കുന്നു. യുഎൻ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ കാള്‍ സ്കൗ പറയുന്നതനുസരിച്ച് സംഘര്‍ഷഭൂരിതമായ ഗാസ മുനമ്ബിലേക്ക് അവശ്യസാധങ്ങള്‍ എത്തിക്കുന്നതിലും പ്രതിസന്ധിയുണ്ട്. ഗാസയിലെ നിലവിലെ സ്ഥിതിഗതികള്‍ അവിടേക്ക് ഭക്ഷണം, കുടിവെള്ളം മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയുടെ വിതരണം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണുള്ളത്. ഹാമാസിനെ ഉന്മൂലനം ചെയ്തല്ലാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നും ഇസ്രയേലി ബന്ദികളെ തിരികെയെത്തിക്കുന്നതുവരെ ഗാസയില്‍ വ്യോമാക്രമണം തുടരുമെന്നുമാണ് ഇസ്രയേലിന്റെ നിലപാട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണക്കാരെ കൊന്നൊടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം. “ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഓരോ സാധാരണക്കാരന്റെയും മരണത്തില്‍ വേദനയുണ്ട് പക്ഷെ ഞങ്ങള്‍ക്കു മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ല”, ഇസ്രയേല്‍ പ്രതിരോധ സേന വക്താവ് ലഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ് ഹെക്റ്റിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അതേസമയം, ഗാസ മുനമ്ബില്‍ അവശ്യ സാധനങ്ങള്‍ കഴിയുന്നത്രയും എത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും റിച്ചാര്‍ഡ് ഹെക്റ്റ് പറഞ്ഞിരുന്നു.
റഫ അതിര്‍ത്തി വഴി മാത്രമാണ് ഇപ്പോള്‍ ഗാസയിലേക്ക് പരിമിതമായ അളവില്‍ സാഹായം എത്തിക്കുന്നത്. അടുത്ത ഏതാനും ദിവസങ്ങളില്‍ ഇസ്രയേലില്‍ നിന്ന് ഗാസയിലേക്കുള്ള കെരെം ഷാലോം ക്രോസിംഗ് ട്രക്കുകളുടെ പരിശോധനയ്ക്കായി തുറന്നു കൊടുക്കാൻ ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ട്, ശേഷം റഫ അതിര്‍ത്തി വഴി മാത്രമേ ഈ ട്രക്കുകള്‍ക്ക് ഗാസയിലേക്ക് പ്രവേശിക്കാനാകു.
ലോകരാഷ്ട്രങ്ങള്‍ വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ശ്രമിക്കുമ്ബോള്‍ മറുവശത്ത് അടിയന്തര നിയമം ഉപയോഗിച്ച് അമേരിക്ക കോണ്‍ഗ്രസിനെ മറികടന്ന് 106 മില്യണ്‍ ഡോളറിലധികം വിലവരുന്ന യുദ്ധസാമഗ്രികളാണ് ഇസ്രയേലിനായി നല്‍കിയത്.ഗാസയുടെ തെക്ക് ഭാഗത്തുള്ള ഖാൻ യൂനിസിലാണ് ഇപ്പോള്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. അവിടുത്തെ സ്ഥിതിഗതികള്‍ വളരെ മോശമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഹമാസ് നേതാക്കള്‍ ഖാൻ യൂനിസില്‍ ഒളിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രയേല്‍ വ്യോമാകണം കടുപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഖാൻ യൂനിസില്‍ മരിച്ചു വീഴുന്നവരുടെയും പരുക്കേല്‍ക്കുന്നവരുടെയും എന്നതില്‍ വര്ധനവുണ്ടെന്ന് നാസ്സര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ആരോപിച്ചു.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് ഇസ്രയേലിന്റെ നിരന്തരമായ വ്യോമാക്രമണത്തിലൂടെയാണെന്ന് ഇസ്രയേല്‍ മാധ്യമമായ ‘ഹാരെറ്റ്സിന്റെ’ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലുണ്ടായ മരണസംഖ്യ വ്യക്തമല്ലെങ്കിലും സെൻട്രല്‍ ഗാസയിലെ പ്രധാന ആശുപത്രിയായ ദേര്‍ അല്‍-ബാലയില്‍ ഇന്നലെ മാത്രം 71 മൃതദേഹങ്ങള്‍ ലഭിച്ചതായാണ് മാധ്യമനാണ് റിപ്പോര്‍ട്ട് ചെയ്തത്.ഹമാസിന്റെ കീഴിലുള്ള ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 17,700ലധികമായി, ഇതില്‍ 7,000ത്തിലധികവും കുട്ടികളായിരുന്നു.