play-sharp-fill
ശബരിമലയില്‍ ദര്‍ശനസമയം കൂട്ടാൻ ദേവസ്വം ബോര്‍ഡ് തന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ. ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂര്‍ മുന്നേയാക്കും.

ശബരിമലയില്‍ ദര്‍ശനസമയം കൂട്ടാൻ ദേവസ്വം ബോര്‍ഡ് തന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ. ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂര്‍ മുന്നേയാക്കും.

സ്വന്തം ലേഖിക

ബരിമലയില്‍ ദര്‍ശനസമയം കൂട്ടാൻ ദേവസ്വം ബോര്‍ഡ് തന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ. ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂര്‍ മുന്നേയാക്കും.

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്ത്. തീര്‍ഥാടകരെ കയറ്റുന്നതിന്റെ മേല്‍നോട്ടം ഏറ്റെടുത്ത് ഐ ജി. ദക്ഷിണമേഖല ഐജി സ്പര്‍ജൻ കുമാര്‍ സന്നിധാനത്തെത്തി. ദര്‍ശനം പൂര്‍ത്തിയാക്കിയവരെ വേഗം മടക്കി അയക്കാനും നടപടി.

ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് . ദര്‍ശന സമയം കൂട്ടാന്‍ പറ്റുമോ എന്ന ഹൈകോടതി പരാമര്‍ശത്തെ തുടര്‍ന്ന് മാധ്യമങ്ങളെ കാണുകയായിരുന്നു തന്ത്രി.

ഭക്തര്‍ക്ക് വേണ്ടിയാണ് തന്ത്രിയും ദേവസ്വം ബോര്‍ഡും അയ്യപ്പനും നിലക്കൊള്ളുന്നത്. ദേവസ്വം ബോര്‍ഡുമായി സംയുക്തമായ ചര്‍ച്ചക്ക് ശേഷം താമസിക്കാതെ ഉടനെ തീരുമാനമെടുക്കുമെന്നും ഭക്തജനങ്ങളെ ബൂദ്ധിമുട്ടിക്കാത്ത തീരുമാനമേ ഉണ്ടാകുള്ളൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.