കശ്മീരിലെ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശി മനോജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട്: കശ്മീരിലെ സോജിലാ പാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശി മനോജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.ചിറ്റൂര്‍ നെടുങ്ങോട്ടുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചതിനുശേഷം മൃതദേഹം സംസ്‌കരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിമാന മാര്‍ഗമാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

അപകടത്തില്‍ മനോജിന്റെ സുഹൃത്തുക്കളായ വിഘ്‌നേഷ്, അനില്‍, രാഹുല്‍, സുധീഷ് എന്നിവരും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസമാണ് സംസ്‌കരിച്ചത്. സോജില ചുരത്തില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാര്‍ഗില്‍ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയില്‍ അപകടത്തില്‍ പെട്ടത്. വാഹനം റോഡില്‍നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group