play-sharp-fill
നവകേരള സദസുമായി ബന്ധപ്പെട്ട അക്രമങ്ങൾ ;മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം -വി.ഡി.സതീശൻ

നവകേരള സദസുമായി ബന്ധപ്പെട്ട അക്രമങ്ങൾ ;മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം -വി.ഡി.സതീശൻ

സ്വന്തം ലേഖിക.

തിരുവനന്തപുരം :നവകേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദിയായ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കണ്ണൂരിലെ അക്രമമവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിന് കേസെടുത്തപ്പോഴും പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞത് അത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നും അക്രമികളെ അഭിനന്ദിക്കുകയാണെന്നും ഇനിയും തുടരണമെന്നുമാണ്.

 

ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയായി ജീവന്‍രക്ഷാപ്രവര്‍ത്തനം. നൂറുകണക്കിന് പൊലീസ് അകമ്ബടി വാഹനങ്ങളെ കൂടാതെ മാരകായുധങ്ങളുമായുള്ള എസ്‌കോര്‍ട്ട് വാഹനങ്ങളുമായാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെയുള്ള ടെംമ്ബോ ട്രാവലറുകളില്‍ സി.പി.എം ക്രിമിനല്‍ സംഘമാണ് യാത്ര ചെയ്യുന്നത്. ഇവരാണ് റോഡരുകില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മറൈന്‍ ഡ്രൈവില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ വന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പേപ്പട്ടിയെ പോലെയാണ് ഈ അക്രമിസംഘം തല്ലിച്ചതച്ചത്. ഞാന്‍ സി.പി.എമ്മുകാരനാണെന്ന് നിലവിളിച്ചിട്ടും എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത തരത്തില്‍ നിലത്തിട്ട് ചവിട്ടിക്കൂട്ടി.

 

മുഖ്യമന്ത്രി നല്‍കിയ ധൈര്യമാണ് ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിയത്. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണ്. ഇപ്പോഴും മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിക്കുകയാണ്.

 

മന്ത്രിമാര്‍ക്കെതിരെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിങ്കൊടി കാട്ടിയിട്ടുള്ള സി.പി.എമ്മാണ് പ്രതിഷേധക്കാരെ ആക്രമിക്കുന്നത്. മഹാരാജാവിന്റെ എഴുന്നള്ളത്താണ് ഇപ്പോള്‍ നടക്കുന്നത്. വഴിയരുകില്‍ ആരും കാണാന്‍ പാടില്ലെന്ന തരത്തിലാണ് ആക്രമണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.