play-sharp-fill
വിദേശ രാജ്യങ്ങളില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍   

വിദേശ രാജ്യങ്ങളില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍  

 

സ്വന്തം ലേഖിക 

തിരുവനന്തപുരം: വിദേശത്ത് പോകാൻ വിസ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍.


 

കാട്ടാക്കട മലയിൻകീഴ് സ്വദേശിയായ ശിവപ്രസാദ് (37) നെയാണ് പൊഴിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തീരദേശ മേഖലയിലുള്ള മൂന്നുപേരെ കബളിപ്പിച്ച്‌ 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പൊഴിയൂര്‍ മേഖലകളില്‍ നിന്നുള്ള യുവാക്കളാണ് തട്ടിപ്പിനിരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വിദേശരാജ്യങ്ങളായ ജര്‍മ്മനി, കാനഡ, ഓസ്‌ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള വിസ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയത്. 2021 ല്‍ പൊഴിയൂര്‍ സ്വദേശിയായ വില്‍ഫ്രഡില്‍ നിന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രണ്ടുപേരില്‍ നിന്നും 12 ലക്ഷത്തോളം രൂപയാണ് ശിവപ്രസാദ് വാങ്ങിയത്. ഇതിന് ശേഷം ശിവപ്രസാദ് വിദേശത്തേക്ക് മുങ്ങുകയായിരുന്നു. തുടര്‍ന്ന് വില്‍ഫ്രഡ് പൊഴിയൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശിവപ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തീരദേശ മേഖലകളില്‍ നിന്നും പലരില്‍ നിന്നും വിസ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞു യുവാക്കളെ കബളിപ്പിച്ചു പണം തട്ടിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു. കാഞ്ഞിരംകുളം, വിഴിഞ്ഞം പൊലീസ് സ്റ്റേഷനുകളിലും സമാന കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.