
തിരുവല്ല ആരാമം ഹോട്ടലുടമ ഗിരീഷ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് വിവരം
തിരുവല്ല: ഹോട്ടലുടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തിരുവല്ല തിരുമൂലപുരം പല്ലാട്ട് വീട്ടില്‍ ഗിരീഷ് കുമാറാണ് മരിച്ചത്.
56 വയസായിരുന്നു.
അഞ്ചല്‍ക്കുറ്റിയില്‍ ഇദ്ദേഹം താമസിച്ചിരുന്ന വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അടുക്കളയില്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ല രാമൻ ചിറയില്‍ ആരാമം എന്ന ഹോട്ടല്‍ നടത്തി വരികയായിരുന്നു. വൻ തുക സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്.
Third Eye News Live
0