video
play-sharp-fill

നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കന്നുകാലികള്‍ക്ക് ചര്‍മ്മമുഴ രോഗം കണ്ടെത്തി.

നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കന്നുകാലികള്‍ക്ക് ചര്‍മ്മമുഴ രോഗം കണ്ടെത്തി.

Spread the love

 

 

തിരുവനന്തപുരം : കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്തെ കാലികളില്‍ കണ്ടുവരുന്ന ഒരു രോഗമാണ് ചര്‍മ്മമുഴരോഗം. കറവ പശുവിലാണ് ഈ രോഗം വരുന്നതെങ്കില്‍ പെട്ടെന്നുതന്നെ പാലുത്പാദനവും പ്രത്യുത്പാദനശേഷിയും കുറയുന്നു.

 

 

 

 

കാലിതീറ്റയുടെ വില വര്‍ദ്ധനവിനൊപ്പം കാലികളില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയും കൂടി ചെയ്തതോടെ പല കര്‍ഷകരും കാലിവളര്‍ത്തലില്‍ നിന്നും പിന്മാറിത്തുടങ്ങി. എന്നാല്‍ നാവായിക്കുളം മേഖലയില്‍ അസുഖം തീവ്രമല്ലെങ്കിലും കര്‍ഷകര്‍ ആശങ്കയിലാണ്.

 

 

 

 

കാലികളുടെ ദേഹമാസകലം മുഴകള്‍ വരുന്ന രോഗമാണിതെങ്കിലും ഇവിടെ കണ്ടുവരുന്നത്‌ രണ്ടും മൂന്നും മുഴകള്‍ വന്ന് പൊട്ടി ഒലിച്ച്‌ വളരെ വേഗം അസുഖം ഭേദമാകുന്ന രീതിയാണ്‌. തുടക്കത്തിലെ ചികിത്സ ലഭ്യമാകുന്നതുകൊണ്ടാകാം ഇതെന്നതാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group