
കാനം രാജേന്ദ്രന്റെ വിയോഗം: സംസ്കാരം നാളെ; ശനിയാഴ്ചത്തെ നവകേരള സദസ്സ് പരിപാടികള്‍ റദ്ദാക്കി; സി പി ഐയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്ന് രാത്രി ഒൻപത് മണിക്ക് ഭൗതികശരീരം എത്തിച്ചേരും; കാനത്തിൻ്റെ വിലാപയാത്ര ഇങ്ങനെ…..
കൊച്ചി: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് നവകേരള സദസ്സിന്റെ ശനിയാഴ്ചത്തെ പരിപാടികള്‍ മാറ്റിവെച്ചു.
കാനത്തിന്റെ മൃതദേഹം സംസ്കരിച്ചതിന് ശേഷം ഞായറാഴ്ച ഉച്ചയോടെ പെരുമ്പാവൂരില്‍ നിന്നും നവകേരള സദസ്സ് പുനഃരാരംഭിക്കും. പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്കൂള്‍ മൈതാനത്ത് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂര്‍ മണ്ഡലത്തിലെ നവകേരളസദസ്സ് നടക്കും.
തുടര്‍ന്ന് 3.30 ന് കോതമംഗലം, 4 .30 ന് മൂവാറ്റുപുഴ, 6 .30 ന് തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികള്‍. വിലാപയാത്രയായി എത്തുന്ന ഇടങ്ങളിൽ പൊതുദർശനം ഒരുക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലാപയാത്ര ഇങ്ങനെ
മണ്ണന്തല
2:30 pm
വട്ടപ്പാറ
2:45 pm
കന്യാകുളങ്ങര
3:00 pm
വെമ്പായം
3:15 pm
വെഞ്ഞാറമൂട്
3:30 pm
കാരേറ്റ്
3:45 pm
കിളിമാനൂർ
4:00 pm
നിലമേൽ
4:15 pm
ചടയമംഗലം
4:30 pm
ആയുർ
4:45 pm
കൊട്ടാരക്കര
5:15 pm
അടൂർ
5:45 pm
പന്തളം
6:15 pm
ചെങ്ങന്നൂർ
6:45 pm
തിരുവല്ല
7:15 pm
ചങ്ങനാശ്ശേരി
8:00 pm
കുറിച്ചി
8:15 pm
ചിങ്ങവനം
8:30 pm
നാട്ടകം
സിപിഐ കോട്ടയം
8:45 pm
ഡിസി ഓഫീസ്
9:00 pm
കാനം (വസതി)
11:00 pm
അതേസമയം, കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അര്‍പ്പിച്ച ശേഷമാണ് യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് നവകേരള സദസ്സ് മാറ്റിവെക്കാനുള്ള തീരുമാനമുണ്ടായത്.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടേയുള്ള നേതാക്കള്‍ കാനത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു.