play-sharp-fill
നടുവൊടിയാതെ വഴിനടക്കാൻ വയ്യാത്ത പാലാ നഗരം;കുഴിയിലിരുന്ന് ജോയി കളരിക്കലിന്റെ ഒറ്റയാള്‍ സമരം

നടുവൊടിയാതെ വഴിനടക്കാൻ വയ്യാത്ത പാലാ നഗരം;കുഴിയിലിരുന്ന് ജോയി കളരിക്കലിന്റെ ഒറ്റയാള്‍ സമരം

സ്വന്തം ലേഖിക

പാലാ: ജൂബിലിയാഘോഷത്തിന്റെ തിമിര്‍പ്പിലും നടുവൊടിയാതെ വഴിനടക്കാൻ വയ്യാത്ത പാലാ നഗരം. ജൂബിലി നാളില്‍ ജനസഞ്ചയം ഒഴുകുന്ന ടി.ബി.റോഡും കൂട്ടിയാനി റോഡും തകര്‍ന്നുകിടക്കാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും നന്നാക്കാൻ നടപടി സ്വീകരിക്കാത്ത അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ഇന്നലെ ഒറ്റയാള്‍ സമരം നടത്തി.

 

ടി.ബി. റോഡിലെ കുഴിയിലിരുന്നുകൊണ്ടായിരുന്നു ജോയിയുടെ വ്യത്യസ്തമായ സമരം.എല്ലാവര്‍ക്കും ജൂബിലിയാശംസകള്‍… കുഴിയില്‍വീണ് പരിക്കേല്‍ക്കാതെ പോവുക” എന്നെഴുതിയ പ്ലക്കാര്‍ഡും ഉയര്‍ത്തിപ്പിടിച്ചായിരുന്നു ജോയിയുടെ വേറിട്ട സമരം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ടി.ബി. റോഡ് ക്ഷേത്രങ്ങളിലേക്കും വിവിധ സ്‌കൂളുകളിലേക്കുമുള്ള പ്രധാന പാതയാണ്. മാത്രമല്ല മാദ്ധ്യമ ഓഫീസുകളുള്‍പ്പെടെ വിവിധ ഓഫീസുകളും ഈ റോഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആല്‍ത്തറ ശ്രീരാജ രാജ ഗണപതി ക്ഷേത്രം മുതല്‍ മെയിൻ റോഡ് വരെയുള്ള ഭാഗം ആകെത്തകര്‍ന്ന മട്ടിലാണ്.

 

കഴിഞ്ഞ ദിവസം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇതുവഴി കടന്നുപോയപ്പോള്‍ റോഡിന്റെ ശോച്യാവസ്ഥ നേരിട്ട് ബോധ്യപ്പെടുത്തിയതാണെന്ന് ജോയി പറയുന്നു. നന്നാക്കാമെന്ന പതിവു മറുപടി മാത്രമേ അന്നുമുണ്ടായുള്ളൂ. സ്ഥലം വാര്‍ഡ് കൗണ്‍സിലറാകട്ടെ പ്രധാനപ്പെട്ട രണ്ട് റോഡുകള്‍ തകര്‍ന്നുകിടന്നിട്ടും ഇത് നന്നാക്കാൻ ചെറുവിരല്‍ അനക്കുന്നില്ലെന്നും പാലാ പൗരാവകാശ സമിതി കുറ്റപ്പെടുത്തുന്നു.

 

രണ്ടാഴ്ചയ്ക്കുള്ളില്‍ റോഡ് നന്നാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം നഗരസഭാ ഓഫീസിന് മുന്നിലേക്ക് മാറ്റാൻ പാലാ പൗരാവകാശ സമിതിയോഗം തീരുമാനിച്ചു.

 

റോഡിലെ കുഴികളില്‍ ചാടി ഇരുചക്രവാഹനങ്ങള്‍ മറിയുന്നതും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവാണെങ്കിലും നഗരസഭാ അധികാരികള്‍ ഇതൊന്നും കണ്ടമട്ടില്ലെന്ന് പൗരാവകാശ സമിതി നേതാക്കള്‍ പറയുന്നു.