play-sharp-fill
രാഷ്ട്രീയ കേരളത്തിന്റെ കരുത്തുറ്റ നേതാവിന് വിട; സഖാവ് കാനം രാജേന്ദ്രൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയെന്നും മുന്നണിക്കെതിരായാൽ പോലും ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ തുറന്നു പറയുന്ന നേതാവെന്നും എ.കെ ശ്രീകുമാർ

കോട്ടയം : രാഷ്ട്രീയ കേരളത്തിലെ കരുത്തുറ്റ നേതാവ് വിട വാങ്ങി.സഖാവ് കാനം രാജേന്ദ്രൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയെന്നും മുന്നണിക്കെതിരായാൽ പോലും ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ മുഖം നോക്കാതെ വെട്ടിതുറന്നു പറയുന്ന നേതാവായിരുന്നു അദ്ദേഹമെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ ശ്രീകുമാർ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കുമ്പോഴും അവരോടുള്ള സൗഹൃദവും സ്നേഹവും നിലനിര്‍ത്താൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നുവെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി മികച്ച നിയമസഭാ സാമാജികനായും സിപിഐ സംസ്ഥാന സെക്രട്ടറിയായും ഉയര്‍ന്ന കാനത്തിനേയും അദ്ദേഹത്തിന്റെ നിലപാടുകളേയും മലയാളികൾ എക്കാലത്തും ഓർമിക്കുമെന്നും ശ്രീകുമാർ അനുസ്മരിച്ചു.