
കോട്ടയം തീക്കോയി മാര്‍മല അരുവിയില്‍ വിനോദസഞ്ചാരിയായ യുവാവ് മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍
കോട്ടയം: മാര്‍മല അരുവിയില്‍ വിനോദസഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു.
ഇരുപത്തിമൂന്നുകാരനായ തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി മനോജ് കുമാര്‍ ആണ് മരിച്ചത്.
മനോജടക്കം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഒമ്ബത് പേരടങ്ങിയ സംഘം വിനോദയാത്രയുടെ ഭാഗമായാണ് മാര്‍മലയില്‍ എത്തിയത്. കുളിക്കാൻ ഇറങ്ങിയപ്പോള്‍ മനോജ് ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഫയര്‍ഫോഴ്സും സന്നദ്ധ പ്രവര്‍ത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0