
കടബാധ്യതയിൽപ്പെട്ടവരുടെ സംരക്ഷിത സംഗമം ഡിസം: 11-ന് കോട്ടയത്ത്
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തെ വിവിധ ബാങ്കുകളിൽ വായ്പയെടുത്ത് ബാധ്യതയിൽ കഷ്ടത അനുഭവിക്കുന്നവരുടെ സംരക്ഷിത സംഗമംഡിസം: 11 – ന് ഉച്ചകഴിഞ്ഞ് 2 – ന് കോട്ടയം സുവർണ ഓഡിറ്റോറിയത്തിൽ നടക്കും.
ആന്റി കറപ്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കും. സംസ്ഥാന രക്ഷാധികാരി അഡ്വ രാജേന്ദ്ര ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ആന്റി കറപ്ഷർ സംസ്ഥാന കൗൺസിലും എഡ്യുക്കേഷൻ ആന്റ് അഗ്രികൾച്ചറൽ ലോണീസ് അസോസിയേഷനും ചേർന്നാണ് സംഗമം സംഘടിപ്പിക്കുന്നത്.
റവന്യു റിക്കവറി , സർഫാസി, സിബിൽ നിയമങ്ങൾ മൂലവും പ്രതിസന്ധിയും ബാങ്കുകളുടെ ഭീഷണിയും നേരിടുന്നവർക്കും മറ്റ് ലോണുകളുടെ പരാതിക്കാർക്കും പങ്കെടുക്കാം.
വ്യക്തികളുടെ പരാതികൾ അന്നേ ദിവസം ഹിയറിംഗ് നടത്തുകയും തുടർ നടപടികൾക്കായി ഫയലിൽ സ്വീകരിക്കുകയും ചെയ്യും. പങ്കെടുക്കാൻ താൽപര്യമുള്ളവർ
8086420 388 , 9446904670, 9446084464 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസാദ് കുരുവിള. ജോസ് ഫ്രാൻസിസ് , അബ്ദുൾ മജീദ്, രാജൻ തോമസ്, ആന്റന്നി മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.