‘മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കുന്ന തീരുമാനം വഴിത്തിരിവ്, കൂടുതല്‍ തെളിവുകള്‍ പുറത്തുവിടും’: കുഴല്‍നാടൻ  

Spread the love

സ്വന്തം ലേഖിക 

ഇടുക്കി:മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം മാസപ്പടി വിഷയത്തിലെ വലിയ വഴിത്തിരിവെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടൻ.

 

പി വി മുഖ്യമന്ത്രി തന്നെയെന്ന് കോടതിക്ക് ബോധ്യമായെന്ന് മാത്യു കുഴല്‍നാടൻ പറഞ്ഞു. നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ലെന്നും കുഴല്‍നാടൻ പറഞ്ഞു. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നോട്ടീസ് അയക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുഴല്‍നാടൻ്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

പി വി ഞാനല്ല എന്ന മുഖ്യമന്ത്രിയുടെ പഴയ പ്രസ്താവനയില്‍ ഇപ്പോള്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് പിണറായി വിജയൻ പറയണം. ഉറച്ചുനില്‍ക്കുന്നില്ലെങ്കില്‍ പിണറായി വിജയൻ പൊതു സമൂഹത്തോടു മാപ്പ് പറയണം. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരും. യുഡിഎഫ് നേതാക്കള്‍ ഒളിച്ചോടില്ല. കോടതിയില്‍ മറുപടി നല്‍കും. ഇൻട്രിം സെറ്റില്‍മെൻറ് ബോര്‍ഡിലെ ചുരുക്ക വാക്കുകള്‍ തങ്ങളുടെ പേരല്ല എന്ന് യുഡിഎഫ് നേതാക്കളാരും പറഞ്ഞിട്ടില്ല. പി വി ഞാനല്ല എന്ന് പറഞ്ഞത് പിണറായി മാത്രമാണെന്നും കുഴല്‍നാടൻ പറ‍ഞ്ഞു.