കുമരകത്ത് സാമുഹിക വിരുദ്ധർ തട്ടുകട തകർത്തു

Spread the love

സ്വന്തം ലേഖകൻ
കുമരകം :
റോഡരികിൽ കപ്പ ഉപയോഗിച്ച്ചിപ്സ് തയാറാക്കി വില്പന നടത്തുന്നയാളുടെ ഉന്തു വണ്ടി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. കുമരകം പെട്രാേൾപമ്പിന് സമീപം ഉന്തുവണ്ടിയിൽ താമിഴ്നാട് സ്വദേശികളായ യുവാക്കൾ സ്ഥാപിച്ച ചെറിയ കടയാണ് തള്ളി മറിച്ച് നശിപ്പിച്ചത്.

video
play-sharp-fill

കപ്പ വറക്കാൻ ഉപയോഗിക്കുന്ന അര പാട്ട എണ്ണ പൂർണ്ണമായും നശിച്ചു. വാണിജ്യ സിലണ്ടർ ഉൾപ്പടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കടയിൽ ഉണ്ടായിരുന്നു.

 

വടവാതുരിൽ താമസിച്ച് ജില്ലയുടെ പല ഭാഗങ്ങളിൽ കപ്പ ചിപ്സ് ഉണ്ടാക്കി വിറ്റ് ഉപജീവനം കഴിക്കുന്നവരുടെ കടയാണ് നശിപ്പിക്കപ്പെട്ടത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group