
മകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ.
സ്വന്തം ലേഖിക
കോട്ടയം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം ആറാട്ടുകടവ് ഭാഗത്ത് കൊച്ച് മണവത്ത് വീട്ടിൽ റ്റി.വി സുരേഷ് കുമാർ (61) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ നാലാം തീയതി രാവിലെ 11 മണിയോടുകൂടി വീട്ടിൽ വച്ച് മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളും മകനും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനെചൊല്ലി വീണ്ടും വീട്ടിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് സുരേഷ് കുമാർ അടുക്കളയിൽ ഇരുന്ന വെട്ടുകത്തിയെടുത്ത് മകനെ വെട്ടി കൊല്ലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിൽ മകന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിൽ ഇയാളെ ഏറ്റുമാനൂർ ഭാഗത്തുനിന്നും പിടികൂടുകയുമായിരുന്നു.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്. ഐ മാരായ അജ്മൽ ഹുസൈൻ, സജികുമാർ ഐ, സി.പി.ഓ മാരായ രാജേഷ് കെ.എം, ഷൈൻ തമ്പി, സലമോൻ, പിയുഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.