കോട്ടയം നഗരസഭാ ശുചീകരണ തൊഴിലാളികളെ മര്‍ദിച്ചതായി പരാതി: ഈസ്റ്റ് പോലീസില്‍ പരാതി നല്കി: യൂണിയന്‍ നോക്കാതെ തൊഴിലാളികള്‍ മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ സംഘടിച്ചു വിമലഗിരി റോഡില്‍ ശുചീകരണത്തിന് പോയ അറുമുഖം, ഉബൈദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്:

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: കോട്ടയം നഗരസഭാ ശുചീകരണ തൊഴിലാളികളെ മര്‍ദിച്ചതായി പരാതി. ഇന്നലെ (വ്യാഴം) രാവിലെ ഏഴരയോടെ വിമലഗിരി പള്ളിക്കു സമീപത്തെ റോഡ് വൃത്തിയാക്കുന്നതിനിടെയാണ് സമീപവാസിയായ മദ്യപന്‍ അറുമുഖം, ഉബൈദ് എന്നീ രണ്ടു തൊഴിലാളികളെ മര്‍ദിച്ചത്. മര്‍ദിച്ചയാളുടെ വീടിനു മുന്‍വശം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

തൊഴിലാളികള്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. മുനിസിപ്പല്‍ സെക്രട്ടറിയും ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്കി. കുറ്റക്കാരനായ ആളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ഒന്നടങ്കം മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ സംഘടിച്ചു. തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍മാരായ എംപി സന്തോഷ്‌കുമാറും അഡ്വ.ഷീജ അനിലും പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ യൂണിയന്‍ ഭേദമില്ലാതെ സംയുക്തമായാണ് മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ സംഘടിച്ചെത്തിയത്.