video
play-sharp-fill
ശാസ്ത്രി റോഡിലെ  ഓട ആളെ കൊല്ലുമോ ?  അപകടാവസ്ഥയിൽ  വെട്ടിപൊളിച്ചിട്ട്  മാസങ്ങൾ  കഴിഞ്ഞിട്ടും തിരിഞ്ഞു  നോക്കാതെ  കോട്ടയം നഗരസഭ..

ശാസ്ത്രി റോഡിലെ ഓട ആളെ കൊല്ലുമോ ? അപകടാവസ്ഥയിൽ വെട്ടിപൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ കോട്ടയം നഗരസഭ..

സ്വന്തംലേഖകൻ

കോട്ടയം : നവീകരണത്തിന്റെ പേരിൽ കോട്ടയം നഗരസഭ വെട്ടിപൊളിച്ചിട്ട ശാസ്ത്രി റോഡിലെ ഓട കാൽ നടയാത്രക്കാർക് ഉൾപ്പടെ ഭീക്ഷണിയാകുന്നു.

മാലിന്യങ്ങൾ നിറഞ്ഞു ഓട ബ്ലോക്കായതോടെ നവീകരണത്തിനായി ആറു മാസങ്ങൾക്കു മുമ്പ് നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു ഓട ജെ.സി.ബി ഉപയോഗിച്ച് വെട്ടിപൊളിച്ചതു. ഇവിടെ നിന്ന് നീക്കം ചെയ്ത മണ്ണ് റോഡരികിലേക്ക് കൂട്ടിയിടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇതിനു ശേഷം നവീകരിക്കേണ്ട ഉത്തരവാദിത്വം പൊതുമരാമത്തു വകുപ്പിനാണെന്നും നഗരസഭയുടെ ഫണ്ട് തികയില്ലെന്നും ചൂണ്ടിക്കാണ്ടി നവീകരണത്തിൽ നിന്നും കോട്ടയം നഗരസഭാ പിന്മാറുകയായിരുന്നു.
ഇതോടെ പണി പാതിവഴിയിലായി.

റോഡ് അരികിൽ മണ്ണ് കൂടി കിടക്കുന്നതു കാരണം സമീപത്തു ഓട വെട്ടിപൊളിച്ചുണ്ടായിരിക്കുന്ന വലിയ കുഴികൾ കാൽനടയാത്രക്കാർക്ക് കാണാൻ കഴിയില്ല. വാഹനങ്ങളും അപകടത്തിൽ പെടാനുള്ള സാധ്യതയുണ്ട്. പലപ്പോഴും തലനാഴിരക്കാണ് വൻ ദുരന്തങ്ങൾ ഒഴിവായിരിക്കുന്നതെന്നു പ്രദേശവാസികൾ പറയുന്നു. ഓട പ്രവർത്തനം നിലച്ചതോടെ നിലവിൽ ഇവിടുത്തെ മലിന ജലം ഒഴുകി പോകാൻ പോലും സൗകര്യമില്ല. എത്രയും വേഗം ഓട നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും ഇവിടുത്തെ വ്യാപാരികളുടെയും ആവശ്യം.