കോട്ടയം കോരുത്തോട് പള്ളിപ്പടിയില്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാര്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു തകര്‍ത്തു; രണ്ട് തീര്‍ഥാടകർക്ക് പരിക്ക്

Spread the love

കോരുത്തോട്: കോരുത്തോട് പള്ളിപ്പടിയില്‍ റോഡിന്‍റെ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച്‌ തകര്‍ത്തു.

video
play-sharp-fill

പള്ളിപ്പടി സെന്‍റ്ജോര്‍ജ് സ്കൂളിന് മുൻപിലായിരുന്നു അപകടം. ആന്ധ്ര സ്വദേശികളായ തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റ രണ്ട് തീര്‍ഥാടകരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടക്കയം – കണമല ശബരിമല തീര്‍ഥാടന പാതയില്‍ കോരുത്തോട് പള്ളിപ്പടി ഭാഗത്ത് നടപ്പാത ഇല്ലാത്തത് അപകടസാധ്യത വര്‍ധിക്കാൻ ഇടയാക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടപ്പാതയുടെ അഭാവം മൂലം സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ടാറിംഗ് റോഡിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്.

തീര്‍ഥാടന കാലം ആരംഭിച്ചതോടെ ഓരോ ദിവസവും നൂറുകണക്കിന് അയ്യപ്പഭക്തരുടെ വാഹനമാണ് ഇതുവഴി കടന്നു പോകുന്നത്.
ഇതു പ്രദേശത്ത് അപകടം സാധ്യത വര്‍ധിപ്പിക്കുകയാണ്.