കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം ;ജില്ലയിലെ ഹയർസെക്കണ്ടറി ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

Spread the love

S

video
play-sharp-fill

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. റവന്യു ജില്ലാ സ്കൂള്‍ കലോത്സവം പ്രമാണിച്ചാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അവധി നല്‍കിയിരിക്കുന്നത്. വി എച്ച്‌എസ്‍സി, ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്കും അവധി ബാധകമാണ്.

 

കലോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് രാവിലെ 11-മണിക്ക് നിയമസഭാ സ്പീക്കര്‍ എ എൻ ഷംസീര്‍ നിര്‍വഹിച്ചു. 309 ഇനങ്ങളിലായി 17 ഉപജില്ലകളില്‍ നിന്നുള്ള പതിനായിരത്തോളം വിദ്യാര്‍ത്ഥിക‍ളാണ് കലോത്സവത്തില്‍ പങ്കെടുക്കാനായി പേരാമ്പ്രയിലെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡിസംബര്‍ അഞ്ച് മുതലാണ് സ്റ്റേജ് മത്സരങ്ങള്‍ ആരംഭിച്ചത്. പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളിലായി 19 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്.

 

പേരാമ്പ്ര എച്ച്‌എസ്‌എസ്, ദക്ഷിണാമൂര്‍ത്തി ഹാള്‍, ജിയുപിഎസ് പേരാമ്പ്ര  , ബഡ്സ് സ്കൂള്‍, ദാറുന്നുജും ആര്‍ട് ആന്റ് സയൻസ് കോളേജ്, എൻ.ഐ.എം എല്‍.പി സ്കൂള്‍, സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹെെസ്കൂള്‍, സികെജിഎം ഗവ കോളേജ് എന്നിവിടങ്ങളിലായാണ് വേദികൾ ഒരുക്കിയിരിക്കുന്നത്.