നവകേരള സദസിന് പണം അനുവദിക്കില്ലെന്ന് വിജയപുരം ഗ്രാമ പഞ്ചായത്ത്

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: നവകേരള സദസിന് പണം അനുവദിക്കണമെന്ന് ഇടതുപക്ഷ അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. അനുവദിക്കേണ്ട എന്ന് പഞ്ചായത്ത് കമ്മിറ്റി . തീരുമാനിച്ചു.
യു ഡി എഫ് ഭരിക്കുന്ന വിജയപുരം ഗ്രാമ പഞ്ചായത്താണ് സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനായി പണം അനുവദിക്കില്ലെന്ന് തീരുമാനിച്ചത്.

നവകേരള സദസിനായി 50,000 രൂപ തനത് ഫണ്ടിൽ നിന്നും അനുവദിക്കണമെന്ന് ഇടതുപക്ഷ അംഗങ്ങൾ നിർദ്ദേശം ഉയർത്തിയെങ്കിലും യുഡിഎഫ്‌ ഭരിക്കുന്ന വിജയപുരം പഞ്ചായത്ത് ഭരണസമിതി ഇന്ന് ചേർന്ന യോഗത്തിൽ ആവശ്യം തള്ളുകയായിരുന്നു..

പഞ്ചായത്ത് പ്രസിഡൻ്റ് വി.റ്റി. സോമൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് കമ്മറ്റിയിലാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group