
സ്വന്തം ലേഖകൻ
മുണ്ടക്കയം: യുവാവിൻ്റെ മജ്ജ മാറ്റിവെക്കൽ ചികിത്സക്ക് നാട് കൈകോർക്കുന്നു. കൊക്കയാർ ഗ്രാമപഞ്ചായത്ത് പരിധിയിലെ മുക്കുളം കണിക്കുന്നേൽ ജോർജിൻ്റെ മകൻ ജിൻ്റോ ജോർജിൻ്റെ ജീവൻ രക്ഷിക്കാനാണ് നാട്ടുകാർ പണ സമാഹരണത്തിനിറങ്ങുന്നത്.
എം.ബി.എ ബിരുദധാരിയായ ജിന്റോ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് രക്താർബുദ ബാധിതനാകുന്നത്. മജ്ജമാറ്റിവെക്കലല്ലാതെ മറ്റ് മാർഗമില്ലെന്നും അടിയന്തര ചികിത്സക്ക് വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടർമാർ നിർദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചികിത്സ ചെലവിനായി 60 ലക്ഷം രൂപ വേണമെന്നും അറിയിച്ചു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ അങ്കലാപ്പിലായ നിർധന കുടുംബത്തെ സഹായിക്കാനാണ് നാട്ടുകാർ മുന്നിട്ടിറങ്ങുന്നത്. മുക്കുളം പള്ളി വികാരി ഫാ. സിജോ അറയ്ക്കപറമ്പിൽ, കൊക്കയാർ, കൂട്ടിക്കൽ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റുമാർ എ ന്നിവർ രക്ഷാധികാരികളും ബിജു വർഗീസ് ചെയർമാനും സ ണ്ണി ജോർജ് കൺവീനറുമായി 51 അംഗ കമ്മിറ്റി രൂപവത്കരിച്ചാണ് പ്രവർത്തനം.
ഡിസംബർ 10ന് കൊക്കയാർ പഞ്ചായത്തിലെ വാർഡുകളിൽ ഭവനന്ദർശനം നടത്തി പണസമാഹരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോളി ഡൊമിനിക്, പഞ്ചായത്ത് അംഗങ്ങളായ കെ.എൽ. ദാനിയേൽ, സജിത് കെ. ശശി, സമിതി ചെയർമാൻ ബിജു വർഗീസ്, കൺവീനർ സണ്ണി ജോർജ്, അമ്പിളി സുനിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ACCOUNT NUMBER: 337102010019024
JINTO GEORGE CHIKILSA SAHAYANIDHI
UBIN0533718
UNION BANK OF INDIA MUNDAKAYAM