രചനയുടെ കുച്ചിപ്പുടി, കായലോര ബീച്ചിലെ അഷ്ടമി ഫെസ്റ്റ്: വൈക്കം ഉത്സവ ലഹരിയിൽ

Spread the love

സ്വന്തം ലേഖകൻ
വൈക്കം: വൈക്ക ആഷ്ടമി ആഘോഷത്തോടനുബന്ധിച്ച് ചലച്ചിത്ര താരം രചന നാരായണൻ കുട്ടിയുടെ കുച്ചിപ്പുഡി ആസ്വാദക മനസിന് കുളിർമയേകി. അഷ്ടമി ഉത്സവം പതിനൊന്നാം ദിനമായ തിങ്കളാഴ്ച രാത്രിയാണ് രചനയുടെ നൃത്ത പരിപാടി നടന്നത്. മികച്ച അഭിനേത്രിയായ രചനയുടെ നടന വൈഭവം അനുഭവവേദ്യമാക്കാനായി ആസ്വാദകരുടെ വൻ തിരക്കാണുണ്ടായിരുന്നത്.

വൈക്കം കായലോര ബീച്ചിൽ ഒരുക്കിയ അഷ്ടമി ഫെസ്റ്റിൽ ജന തിരക്കേറി. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന കൗതുകം നിറഞ്ഞതും സാഹസികതയേറിയതുമായ വിനോദഉപാധികളാണ് ഫെസ്റ്റിലുള്ളത്. വിവിധ ഇനം പക്ഷികൾ, നായകൾ തുടങ്ങിയവയുടെ പ്രദർശനവും ലഘു ഭക്ഷണശാലകളും ഫെസ്റ്റിലുണ്ട്. 10ന് ഫെസ്റ്റ് സമാപിക്കും.