Spread the love

 

സ്വന്തം ലേഖിക 

video
play-sharp-fill

കൊച്ചി : നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്കുമായി തീയറ്റര്‍ ഉടമകളുടെ സംഘടന. രഞ്ജി പണിക്കരുമായി സഹകരിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു.നടന്‍ രഞ്ജി പണിക്കര്‍ പ്രവര്‍ത്തിക്കുന്ന സിനിമകളുമായി സകരിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന പറയുന്നത്. രഞ്ജിപണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്ബനി കുടിശിക തീര്‍ക്കാനുണ്ട് ഇതാണ് നടപടിക്ക് കാരണമായത്. കുടിശിക തീര്‍ക്കുവരെ സഹകരിക്കേണ്ടെന്ന് തീരുമാനമെന്ന് സംഘടന അറിയിച്ചു.

 

കഴിഞ്ഞ ഏപ്രില്‍ മാസവും രഞ്ജി പണിക്കര്‍ക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് നിലനില്‍ക്കെ തന്നെ രണ്‍ജി പ്രധാനവേഷത്തിലെത്തിയ സെക്ഷൻ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group