
മിസോറാമില്‍ ലീഡ് നിലനിര്‍ത്തി സോറം പീപ്പിള്‍സ് മൂവ്‌മെന്റ്മു;ഖ്യമന്ത്രി സോറതംഗ ലീഡ് ചെയ്യുന്നു.
സ്വന്തം ലേഖിക
മിസോറാം:മിസോറാമില്‍ ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി. ലീഡ് നിലനിര്‍ത്തി സോറം പീപ്പിള്‍സ് മൂവ്‌മെന്റ്.മുഖ്യമന്ത്രി സോറതംഗ ലീഡ് ചെയ്യുന്നു.കേവലഭൂരിപക്ഷമായ 21 സീറ്റ് പിന്നിട്ടു.എംഎന്‍എഫിന് 10 സീറ്റില്‍ ലീഡ് . ഐസ്വാള്‍ ഈസ്റ്റ്-1-ല്‍ നിലവിലെ മുഖ്യമന്ത്രി സോറംതംഗയും ടുയ് ചാങ്ങിൽ എംഎന്‍എഫ് വൈസ് പ്രസിഡന്റ് തവന്‍ലൂയയും ലീഡ് ചെയ്യുന്നു. സംസ്ഥാനത്ത് തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്ന് സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ലാല്‍ദുഹോമ പറഞ്ഞിരുന്നു.പാര്‍ട്ടിയുടെ മുഖ്യമന്ത്രി മുഖവും സെര്‍ചിപ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമാണ് ലാല്‍ദുഹോമ. വ്യാഴാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിയാകുമെന്നും അവ ഏറ്റവും വിശ്വസനീയും ആണെന്നും ലാല്‍ദുഹോമ പറഞ്ഞിരുന്നു.
Third Eye News Live
0