
നടക്കാനിറങ്ങിയവരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം ; ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ചായിരുന്നു അപകടം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വഴയില സ്വദേശികളായ ഹരിദാസും വിജയകുമാറുമാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് മരിച്ചത്.
ആന്ധ്രായില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ചായിരുന്നു അപകടം. നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. നടക്കാനിറങ്ങിയ സുഹൃത്തുക്കളെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

താഴെ കുഴിയുള്ള ഭാഗത്തേക്ക് തെറിച്ചു വീണ ഇവരെ ആരും കണ്ടിരുന്നില്ല. അപകടത്തില്‍പ്പെട്ട കാറാണ് നാട്ടുകാര്‍ ആദ്യം കാണുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പിന്നീട് നേരം വെളുത്തപ്പോഴാണ് രണ്ടുപേരെ താഴെ ഭാഗത്ത് കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Third Eye News Live
0