
കോട്ടയം: കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ജാതി രാഷ്ട്രീയത്തിന് ഏറ്റ കനത്ത തിരിച്ചടി ആയി മാറി തിരഞ്ഞെടുപ്പ് ഫലം.
രാജസ്ഥാനിൽ ഉണ്ടായിരുന്ന രണ്ടു സീറ്റ് പോയപ്പോൾ കനലൊരു തരി കെട്ട അവസ്ഥയിലായി സിപിഎമ്മും.
ഭാരതത്തിന്റെ ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വൻ വിജയത്തിൽ ബിജെപി കോട്ടയം മണ്ഡലം കമ്മറ്റിയുടെ ആഹ്ലാദ പ്രകടനത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി മധ്യമേഖല ഉപാധ്യക്ഷൻ അഭിപ്രായപ്പെട്ടു.
ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അദ്ധ്യക്ഷനായ യോഗത്തിൽ സി കെ സുമേഷ്, കെ ശങ്കരൻ , ജതീഷ് കോടപ്പള്ളി ബിജുകുമാർ പാറയ്ക്കൽ വിദ്യാസുദീപ് അനിൽകുമാർ ടി ആർ , ഹരി കിഴക്കേ ക്കുറ്റ്, ഹരിക്കുട്ടൻ പി എസ് , ധനപാലൻ കെ എസ്, സിന്‌ധു അജിത്, ജയ ടീച്ചർ, അനീഷ് കല്ലേലിൽ കെ കെ രാധാകൃഷ്ണൻ , എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group