കേരള സ്കൂള്‍ ശാസ്ത്രോത്സവം : നാലുനാള്‍ നീണ്ടു നിന്ന കേരള സ്കൂള്‍ ശാസ്ത്രോത്സവം തിരുവനന്തപുരത്തു സമാപിച്ചപ്പോള്‍ മലപ്പുറം ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ടു.

Spread the love

 

തിരുവനന്തപുരം : കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിൽ 1442 പോയിന്‍റു നേടിയാണ് മലപ്പുറം കിരീടം സ്വന്തമാക്കിയത്. 26 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും 13 രണ്ടാം സ്ഥാനവും 15 മൂന്നാം സ്ഥാനവും 245 എഗ്രേഡ്, 11 ബിഗ്രേഡുകളും നേടിയാണ് മലപ്പുറം ഒന്നാമതെത്തിയത്. ഒന്നാം ദിനം നേടിയ ആധിപത്യം അവസാനം വരെ മലപ്പുറം നിലനിര്‍ത്തി. 1350 പോയിന്‍റുമായി കഴിഞ്ഞ വര്‍ഷത്തെ ചാമ്ബ്യന്മാരായ പാലക്കാട് ആണ് കേരള സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ര ണ്ടാം സ്ഥാനത്ത്.

video
play-sharp-fill

 

 

 

 

 

1333 പോയിന്‍റു നേടിയ കണ്ണൂരും 1332 പോയിന്‍റുമായി കോഴിക്കോടുമാണ് മൂന്നും നാലും സ്ഥാനത്ത്. ഗണിതം, സോഷ്യല്‍ സയന്‍സ്, പ്രവൃത്തി പരിചയമേള, ഐടി എന്നിവയില്‍ മലപ്പുറം ആധിപത്യം പുലര്‍ത്തി. എന്നാല്‍ ശാസ്ത്രമേളയില്‍ 11ാം സ്ഥാനത്താണ് മലപ്പുറം. അതില്‍ തൃശൂര്‍ ഒന്നാമതും പാലക്കാട് രണ്ടാമതുമാണ്. സ്കൂളുകളില്‍ 142 പോയിന്‍റുമായി കാസര്‍കോട് ദുര്‍ഗ എച്ച്‌എസ്‌എസ മികച്ച സ്കൂളായി. 138 പോയിന്‍റുനേടിയ ഇടുക്കി കൂമ്ബന്‍പ്പാറ ഫാത്തിമ മാതാ ജിഎച്ച്‌എസ്‌എസ് രണ്ടാം സ്ഥാനം നേടി.

 

 

 

 

 

134 പോയിന്‍റുമായി തൃശൂര്‍ പാണങ്ങാട് എച്ച്‌എസ്‌എസ് ആണ് മൂന്നാം സ്ഥാനത്ത്. സയന്‍സില്‍ മലപ്പുറം മഞ്ചേരി ജിബിഎച്ച്‌എസ്‌എസ് ആണ് മികച്ച സ്കൂള്‍. ഗണിതത്തില്‍ പാലക്കാട് വാണിയംകുളം ടിആര്‍കഐച്ച്‌എസ്‌എസ്, സാമൂഹ്യ ശാസ്ത്രത്തില്‍ കാസര്‍കോട് ചെമ്മനാട് സിജൈഎച്ച്‌എസ്‌എസ്, പ്രവൃത്തി പരിചയമേളയില്‍ കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്‌എസ്‌എസ്, ഐടിയില്‍ ഇടുക്കി കട്ടപ്പന എസ്ജിഎച്ച്‌എസ്‌എസ് എന്നീ സ്കൂളുകള്‍ മികച്ച സ്കൂളുകളായി തെരഞ്ഞെടുക്കപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group