ഏറെ നാളായി ആലോചിക്കുന്ന തീരുമാനം;  ഈ ലോകത്ത് നിന്നു പോകുന്നു; മറ്റാരും ഇതിന് ഉത്തരവാദിയല്ല’: ഡോ. എം. കുഞ്ഞാമന്റെ വീട്ടില്‍ നിന്ന് കുറിപ്പ് കണ്ടെത്തി; മരിച്ച നിലയില്‍ കണ്ടെത്തിയത് തിരുവനന്തപുരത്ത് ശ്രീകാര്യത്തെ വീട്ടില്‍ ; വീട്ടില്‍ പൊലീസ് പരിശോധന തുടരുന്നു 

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ശ്രീകാര്യത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സാമ്പത്തിക വിദഗ്ധനും, ദളിത് ചിന്തകനുമായ എം കുഞ്ഞാമന്റെ വീട്ടില്‍ നിന്ന് പൊലീസ് കുറിപ്പ് കണ്ടെത്തി.

താൻ ഈ ലോകത്ത് നിന്ന് പോകുന്നു എന്നായിരുന്നു കുറിപ്പിലെ വരികളെന്ന് പൊലീസ് പറഞ്ഞു. ഇന്നലത്തെ തീയതിയിലാണ് കുറിപ്പുള്ളതെന്നും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം കുഞ്ഞാമന്റെ വീടിന്റെ മുൻവശത്തെ മുറിയിലെ മേശയില്‍ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഏറെ നാളായി ആലോചിക്കുന്ന തീരുമാനമാണെന്നും മറ്റാരും ഇതിന് ഉത്തരവാദിയല്ലെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. കുഞ്ഞാമന്റെ വീട്ടില്‍ പൊലീസ് പരിശോധന തുടരുകയാണ്. ഡോ. എം കുഞ്ഞാമനെ ഇന്ന് വൈകിട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മഹാരാഷ്ട്രയിലെ തുല്‍ജാപുരില്‍ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയൻസസില്‍ പ്രഫസറായിരുന്നു. കുഞ്ഞാമൻ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു എത്തിയത്. സുഹൃത്തായ കെ എം ഷാജഹാൻ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞാമൻ മരിച്ചുവെന്ന് വ്യക്തമായത്. വീട്ടിലെത്തി ഷാജഹാൻ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. ഇതോടെ പൊലീസിനെ വിളിച്ചു വരുത്തി. പ്രതികരിക്കാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജഹാൻ പൊലീസിനെ അറിയിച്ചത്.

ഷാജഹാനോട് ഇന്ന് നാലു മണിക്ക് വീട്ടിലെത്താൻ കുഞ്ഞാമൻ ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്‌ വന്നവര്‍ കണ്ടത് വീട്ടിലെ ലൈറ്റ് ഓണായി കിടക്കുന്നതായിരുന്നു. പിന്നീട് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി നോക്കിയപ്പോഴാണ് അടുക്കളയില്‍ കുഞ്ഞാമൻ മരിച്ചു കിടക്കുന്നത് കണ്ടത്. ഇൻക്വസ്റ്റ് തയ്യാറാക്കി കുഞ്ഞാമന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറി. രണ്ടു മാസമായി ഭാര്യ വണ്ടൂരില്‍ ചികില്‍സയിലാണ്. അന്ന് മുതല്‍ ഒറ്റയ്ക്കായിരുന്നു കുഞ്ഞാമൻ. സാമ്ബത്തിക ശാസ്ത്ര മേഖലയ്ക്ക് വലിയ സംഭാവന നല്‍കിയ വ്യക്തിയാണ് കുഞ്ഞാമൻ.

കേരളത്തിലെ അംബേദ്ക്കര്‍’ എന്ന് ഏതെങ്കിലും ഒരു വ്യക്തിയെ വിശേഷിപ്പിക്കാൻ കഴിയുമെങ്കില്‍ അത് ഡോ എം കുഞ്ഞാമനെ ആയിരിക്കും. ഉപ്പുമാവ് കിട്ടുമെന്നതിനാല്‍ സ്‌കൂളിലെ പടി ചവിട്ടിയ ഈ ദലിത് ബാലൻ, പിന്നീട് ലോകം അറിയുന്ന അക്കാദമീഷ്യനും സാമ്ബത്തിക ശാസ്ത്രജ്ഞനും, ദലിത് ചിന്തകനും ആയി മാറി. ഡോ എം കുഞ്ഞാമൻ എന്ന മണ്ണ്യമ്ബത്തൂര്‍ കുഞ്ഞാമന്, ഡോ കെ ആര്‍ നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എഎ യില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് കേരളീയൻ എന്ന ബഹുമതി കൂടിയുണ്ട്.

അദ്ദേഹത്തിന്റെ ഡവലപ്‌മെന്റ് ഓഫ് ട്രൈബല്‍ ഇക്കോണോമി, സ്റ്റേറ്റ് ലെവല്‍ പ്ലാനിങ് ഇൻ ഇന്ത്യ, എക്കണോമിക് ഡെവലപ്പ്‌മെന്റ് ആൻഡ് സോഷ്യല്‍ ഗ്ലോബലൈസേഷൻ, എന്നീ പുസ്തകങ്ങളും എറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. കേരളത്തിലെ ദലിത് ജീവിതത്തെക്കുറിച്ച്‌ ഇത്രമേല്‍ പഠനവും വിശലകനവും നടത്തിയ വ്യക്തി വേറെയുണ്ടാവില്ല.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആത്മകഥയായ ‘എതിരിന്’ മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരിക്കയാണ്. എന്നാല്‍ ‘അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ല’, എന്ന് വിനയപൂര്‍വം പറഞ്ഞുകൊണ്ട് കുഞ്ഞമാൻ ഈ അവാര്‍ഡ് നിരസിക്കയാണു ചെയ്തത്.