പ്രമുഖ സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ എം കുഞ്ഞാമൻ അന്തരിച്ചു;വരാൻ പറഞ്ഞത് അനുസരിച്ച്‌ എത്തിയ ഷാജഹാൻ കണ്ടത് കത്തികിടക്കുന്ന ലൈറ്റുകള്‍.

Spread the love

തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ എം കുഞ്ഞാമൻ അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മഹാരാഷ്ട്രയിലെ തുല്‍ജാപുരില്‍ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയൻസസില്‍ പ്രഫസറായിരുന്നു.

 

സുഹൃത്ത്  കെ  എം ഷാജഹാൻ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞാമൻ മരിച്ചുവെന്ന് വ്യക്തമായത്. വീട്ടിലെത്തി ഷാജഹാൻ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. ഇതോടെ പൊലീസിനെ വിളിച്ചു വരുത്തി. പ്രതികരിക്കാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജഹാൻ പൊലീസിനെ അറിയിച്ചത്.

 

ഷാജഹാനോട് ഇന്ന് നാലു മണിക്ക് വീട്ടിലെത്താൻ കുഞ്ഞാമൻ ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്‌ വന്നവര്‍ കണ്ടത് വീട്ടിലെ ലൈറ്റ് ഓണായി കിടക്കുന്നതായിരുന്നു. പിന്നീട് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി നോക്കിയപ്പോഴാണ് അടുക്കളയില്‍ കുഞ്ഞാമൻ മരിച്ചു കിടക്കുന്നത് കണ്ടത്. ഇൻക്വസ്റ്റ് തയ്യാറാക്കി കുഞ്ഞാമന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സാമ്ബത്തിക ശാസ്ത്ര മേഖലയ്ക്ക് വലിയ സംഭാവന നല്‍കിയ വ്യക്തിയാണ് കുഞ്ഞാമൻ.

 

കേരളത്തിലെ അംബേദ്ക്കര്‍’ എന്ന് ഏതെങ്കിലും ഒരു വ്യക്തിയെ വിശേഷിപ്പിക്കാൻ കഴിയുമെങ്കില്‍ അത് ഡോ എം കുഞ്ഞാമനെ ആയിരിക്കും.

 

ഉപ്പുമാവ് കിട്ടുമെന്നതിനാല്‍ സ്‌കൂളിലെ പടി ചവിട്ടിയ ഈ ദലിത് ബാലൻ, പിന്നീട് ലോകം അറിയുന്ന അക്കാദമീഷ്യനും സാമ്പത്തിക  ശാസ്ത്രജ്ഞനും, ദലിത് ചിന്തകനും ആയി മാറി. ഡോ എം കുഞ്ഞാമൻ എന്ന മണ്ണ്യമ്ബത്തൂര്‍ കുഞ്ഞാമന്, ഡോ കെ ആര്‍ നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എം എ യില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് കേരളീയൻ എന്ന ബഹുമതി കൂടിയുണ്ട്.